കൊറോണ വന്നൊരു കാലം
നമ്മൾ വീട്ടിലിരുന്നൊരു കാലം
സനിറ്റീസിറും മാസ്കും
ഉപയോഗിച്ചൊരു കാലം
പ്രകൃതിയെ അറിഞ്ഞൊരു കാലം
പ്രകൃതി ഉണർന്നൊരു കാലം
പരീക്ഷ ഇല്ലാക്കാലം എങ്കിലും
അറിവുണ്ടായൊരു കാലം
അകന്നിരുന്നെന്നാലും നമ്മൾ
അടുത്തറിഞ്ഞൊരു കാലം
വീട്ടിലിരുന്നും നാടിന് നന്മ
ചെയ്യാൻ പഠിച്ചൊരു കാലം
ഡോക്ടർക്കൊപ്പം പോലീസിനൊപ്പം
നമുക്ക് അതിജീവിക്കാം കൊറോണയെ