ഇത്തിരിപോന്നൊരു വൈറസാണ് ഞാൻ
എന്നാലും ഞാനൊരു വമ്പനാണ്
രാജ്യം ഭരിക്കും
രാജാക്കന്മാരൊക്കെയും
മുട്ട് മടക്കി എന്റെ മുന്നിൽ
ഞാനാണ് വമ്പനെന്ന് നിനച്ചൊരെല്ലാം
പേടിച്ചിരിപ്പാൻ വീട്ടിൽ
ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല
ആരാധനാലയങ്ങൾ ഒന്നുമില്ല
ആരും ഭയപ്പെടേണ്ട തെല്ലുമെന്നെ
ജാഗ്രതയോടെ കഴിഞ്ഞാൽ മതി .