ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോകം കവർന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കവർന്ന കൊറോണ

ജന്മസ്ഥലമായ് പൊട്ടിവിരിഞ്ഞു
ചൈന എന്ന മഹാനഗരത്തിൽ
മലവെള്ളം ഒഴുകും വേഗതയെക്കാൾ
കുത്തിയൊലിച്ച് പരന്നൊഴുകി
 ലോകമെമ്പാടും കൊറോണ
 പേരുപോലും കേട്ടാൽ ഭയന്നിടും
 മനുഷ്യർ തന്റെ ജീവനുവേണ്ടി നെട്ടോട്ടമോടുന്നു
 ലക്ഷക്കണക്കിന് ജീവൻ
 മൃത്യുവിനിരയായി എന്നറിയാതെ ധരിച്ച് ലോകം
നഴ്സറി ഇല്ല സ്കൂൾ ഇല്ല പഠിത്തം ഇല്ല പരീക്ഷ ഇല്ല
ബാലർക്ക് ഉത്സാഹമായി
പോലീസ് പട്ടാളം രക്ഷാ സേനകൾ രാവും പകലുമില്ലാതെ
ജീവനുകൾക്ക് വേണ്ടി ത്യാഗം ഇടയുന്നു
 ലോക രക്ഷക്കായി നിയമങ്ങളും ഊന്നി
 മനുഷ്യരെ രക്ഷാകവ ത്തിനുള്ളിൽ അടച്ച് സർക്കാർ
 തൊഴിലില്ലായ്മ കൂലിയില്ല പണമില്ല
കുടുംബ ആവശ്യങ്ങൾക്കായി വെപ്രാളം അടയുന്ന കുടുംബനാഥൻ
പട്ടിണിയായി പരിവട്ടം ആയി അലയുന്ന ജീവനുകൾ
 ജാതിയില്ല മതമില്ല ഏതുമില്ല ഒന്നായി ലോകം ഒന്നായി ജനങ്ങൾ
ആരാധനാലയങ്ങൾ ഒന്നുമില്ല ദൈവത്തെ ഓർക്കാൻ തൻ കുടിൽ മാത്രം
ദൈവത്തിന്റെ വികൃതികൾ അധി ഭയാനകം
ഓരോ വികൃതിയും ഓരോ പരീക്ഷണം
ആദ്യമോ പ്രളയം പിന്നീട് അതിനും ഭയാനകം കൊറോണ എന്ന കോവിഡ്19
 ഇനി എന്തെന്ന് ചോദ്യം മാത്രം
ദൈവമേ നിൻ കരുണ ചൊരിയണം
ഞങ്ങളിൽ നിൻ തുണ മാത്രം ഞങ്ങളിൽ
 എന്നും നീ ഞങ്ങളെ കാത്തുകൊള്ളേണമേ
            

 

ആയിഷ റഹ്മ k m p
4 ഡി ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത