ചെെനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്
ഇന്നിതാ നമ്മുടെ കേരളത്തിൽ .....
വന്നുദിച്ചു പണ്ട് നിപ്പയും പ്രളയവും
ഒന്നിച്ചു നിന്നു നാം ധെെര്യപൂർവ്വം....
ഒരിത്തിരി നേരം നാം പ്രകൃതിക്കു നൽകിയാൽ
ഒരു നല്ല ജനതയെ വാർത്തെടുക്കാം
ദെെവത്തിൻ നാടായ കേരള മണ്ണിലിന്ന്
കർഷകനില്ല കൃഷിയുമില്ല...!
പെട്ടന്നുയർന്നങ്ങ് പടരുന്ന രോഗമായ്
പേമാരിയായി നീ ലോകമെങ്ങും....
തളരാതെ വീറോടെ മനസുകൾ കോർത്തിടാം
ഒരു പുഞ്ചിരി എൻ പരിസ്ഥിക്കായ്
കോപിഷ്‍ടയായൊരു പ്രകൃതിയുമായിന്ന്
മല്ലിടാൻ നമ്മളിന്നാരുമല്ല
ലോകത്തെയൊട്ടാകെ കാർന്നുതിന്നുന്നൊരു
രോഗമിനിയും ജനിച്ചുകൂട
അതിനെന്തുചെയ്യേണ്ടുവെന്നു ചിന്തിക്കുവിൻ
നമ്മളോരോരുത്തരുമീ സ്വപ്‍നഭൂവിൽ
അപ്പോഴോരുത്തരം കിട്ടിടും നമുക്കിന്ന്
സ്‍നേഹിക്കു സ്‍നേഹിക്കു തൻ ഭൂമിയെ