ഞാനും നീയും ഇന്നലെ മുഴുവൻ
ഓരോ സ്വപ്നത്തിൽ സഞ്ചരിച്ചു
നാളെ നമ്മുടെ വീടുകൾതോറും
ആഹ്ളാദത്തിൻ തിമിർപ്പെന്നും കരുതി
എന്നാൽ ഒരു ദിനം വന്നെത്തിയതൊരു
ക്രൂരനാം വിരുന്നുകാരൻ
പിന്നെ അവനൊരു രാക്ഷസനായി
എന്റെയും നിന്നെയും കഴുത്തിറുക്കി
കൊല്ലാൻ ഒരു കയറും കെട്ടി
എന്നാലുണ്ടോ നമ്മൾ തളരുന്നു
രോഗം എന്ന രാക്ഷസന്റെ
കൈകൾ നമ്മൾ അറുത്തുമാറ്റി
നമ്മൾ പൊരുതും നമ്മൾ നേടും
പ്രതിരോധത്തിൻ ശക്തി എങ്ങും ഉയരട്ടെ