സമയമില്ലാർക്കും
ഒന്നിനും സമയമില്ലാതെയോടി
ഒന്നു കണ്ടാൽ ചിരിക്കാൻ സമയമില്ല
ഒന്നു കണ്ടാൽ നാലു വാക്കിനു സമയമില്ല
മാനുഷരോടുന്നു എന്തിനോ വേണ്ടി
ഇത്തരുണത്തിലെത്തിയൊരു മഹാമാരി
ഭൂലോകമാകെ പൂരപ്പറമ്പാക്കി
പൊട്ടിയ്ക്കാം മഹാമാരിതൻ കണ്ണികൾ
അകലാമൽപം നല്ല നാളേയ്ക്കായ്
അകന്നു നിൽക്കാം ഒരൊറ്റ മനസ്സായ്
ഒതുങ്ങിടാം ഭവനത്തിലേറെ
സ്വപ്നങ്ങളായ്
ഒന്നിച്ചു തോൽപ്പിക്കാം ഈ വ്യാധിയെ
മാറ്റിടാം ശീലങ്ങളെ നന്മയ്ക്കായ് .