കാട്

പ്രകൃതി രമണീയമായ ഒരു കാടുണ്ടായിരുന്നു.ആ കാട്ടിൽ എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. പെട്ടന്ന് ഒരു ദിവസം ആ കാട്ടിൽ ഒരു മനുഷ്യൻ കടന്നുവന്നു. ആ മനുഷ്യൻ കാടുചുറ്റി കണ്ടതിനുശേഷം ഒരു നല്ല തണ്ടും തടിയും ഉള്ള മരം കണ്ടു. പെട്ടെന്നുതന്നെ അയാൾ ഒന്നും ചിന്തിക്കാതെഅയാളുടെ സഞ്ചിയിൽ നിന്നും മരം മുറിക്കാൻ ഉപയോഗിക്കുന്ന മെഷീൻ എടുത്ത് മരം വെട്ടാൻ തുടങ്ങി. ഇതുകണ്ട് പക്ഷികൾ കാറി വിളിച്ചു. അയ്യോ മുറി ക്കല്ലേ മരംമുറിക്കല്ലേ ഞങ്ങൾക്ക് കൂടു കെട്ടാൻ വേറെ സ്ഥലം ഇല്ല.ആ പക്ഷികളുടെ വേദന മനസ്സിലാക്കാതെ അയാൾ ആ കാട്ടിലെ മുഴുവൻ മരങ്ങളും മുറിച്ച് കടയിൽ കൊണ്ടുപോയി വിറ്റു. പാവം ആ പക്ഷികൾ, തങ്ങളുടെ കൂട് നഷ്ടപ്പെട്ട കാര്യം പക്ഷികൾ കാട്ടിലുള്ള എല്ലാവരെയും അറിയിച്ചു. വൈകാതെ തന്നെ ആ കാട് ഒന്നൊന്നായി നശിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു കുട്ടി ആ ഉണങ്ങിയ കാട്ടിലൂടെ പോവുകയായിരുന്നു. കുട്ടിക്ക് ഈ കാട് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. പിറ്റേ ദിവസം മുതൽ അവൻ എല്ലാ ദിവസവും ഓരോ തൈ അവിടെ നടാൻ തുടങ്ങി.അങ്ങനെ കാലക്രമേണ ഈ തൈകൾ എല്ലാം വലിയ മരമായി മാറി കാട്ടിൽ പച്ചപ്പ് വന്നു മഴപെയ്യാൻ തുടങ്ങി. ആ കാട്ടിൽ ഉള്ള ജീവജാലങ്ങളെല്ലാം അവനോട് നന്ദി പറഞ്ഞു. അങ്ങനെ ആ കാട് പഴയതുപോലെ അവർക്ക് തിരിച്ചു കിട്ടി.

സൂര്യനന്ദ പി പി
6B ടി പി ജി എം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ