കൊറോണ പേടി

കൃഷിക്കാരനായ കേശുവിന്റെയും ആരോഗ്യവകുപ്പിലെ നഴ്സായ അശ്വതിയുടെയും മക്കളാണ് ശ്രീക്കുട്ടിയും ഉണ്ണിക്കുട്ടനും . അശ്വതി കൊറോണ ഡ്യൂട്ടിയിലാണ് . കേശു കൃഷിയിടത്തിലായിരുന്നു . ശ്രീക്കുട്ടി ഓൺലൈൻ പഠനത്തിലും ഉണ്ണിക്കുട്ടൻ ബാലരമ വായനയിലുമായിരുന്നു . അപ്പൂപ്പൻ തൊട്ട റൂമിൽ പത്രം വായിക്കുകയായിരുന്നു . പെട്ടെന്ന് ശ്രീക്കുട്ടി ജനാലയിലൂടെ നോക്കുമ്പോൾ മുഖം മറച്ച് രണ്ടു പേർ മതിൽ ചാടി വീട്ടിനകത്ത് കടക്കുന്നത് കണ്ടത് . ഒറ്റനോട്ടത്തിൽ തന്നെ അവർ മോഷ്ടാക്കളാണെന്ന് അവൾക്ക് മനസ്സിലായി. അവൾ വേഗം അപ്പൂപ്പന്റടുത്തേക്ക് ഓടിച്ചെന്ന് അപ്പൂപ്പന്റെ ചെവിയിലെന്തോ മന്ത്രിച്ചു. ഒരു മിനിറ്റിനു ശേഷം അപ്പൂപ്പൻ നിർത്താതെ ചുമച്ചു . അപ്പോൾ ശ്രീക്കുട്ടി " ഉണ്ണിക്കുട്ടാ അപ്പൂപ്പൻ ക്വാറന്റൈനിലാണ് വാതിൽ തുറക്കരുത് . അപ്പൂപ്പന് ആവശ്യമായതെല്ലാം ആ മുറിയിൽ തന്നെയുണ്ട്. " എന്ന് ഉറക്കെ പറഞ്ഞു. പിന്നീട് ഉണ്ണിക്കുട്ടനും ശ്രീക്കുട്ടിയും കണ്ടത് കള്ളൻമാരുടെ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു . അച്ഛൻ വന്നപ്പോൾ സംഭവിച്ചതെല്ലാം പറഞ്ഞു. കേശു മകളുടെ സമയോചിത ബുദ്ധിയോർത്ത് വാരിപ്പുണർന്ന് ഉമ്മ വച്ചു.

ഋഷിത എച്ച്
5 A ജി.യു. പി. എസ്. അത്തിക്കോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ