ശവ്വാലമ്പിളി പൂത്തിടുന്നു
ദീനിൻ ശോഭ നിറഞ്ഞിടുന്നു
ആബാലവൃദ്ധജനങ്ങളെല്ലാം
ആമോദത്തോടെ ഇരുന്നിടുന്നു
പള്ളികൾ തക്ബീർ പൊഴിച്ചിടുന്നു
വിശ്വാസികൾ കരമുയർത്തിടുന്നു
നാടാകെ ആഹ്ലാദം മൊട്ടിടുന്നു
നല്ല വിചാരങ്ങളേറ്റിടുന്നു
ആയിടാം നല്ലൊരു മനുഷ്യനായി
ഒന്നായിടാം നന്മതൻ വൃക്ഷമായി......