ഇങ്ങനെ ഒരവധിക്കാലം
ഓർമയിൽ ആദ്യം..
ഇങ്ങനെയൊരു വിഷുക്കാലം
ഓർമയിൽ ആദ്യം...
ഉത്സവങ്ങൾ ഒരുങ്ങിയില്ല
ആരവങ്ങൾ കേട്ടില്ല..
ഈസ്റ്ററും വിഷുവും
വന്നതും പോയതും ആരുമറിഞ്ഞില്ല..
വേനൽ അവധിക്കു നീളം കൂടി
എത്ര വേണെലും ഉറങ്ങാം..
എപ്പോൾ വേണേലും കളിക്കാം
ടീവി കാണുന്നതിന് നിയന്ത്രണവുമില്ല..
അടുക്കളയിൽ പാചക പരീക്ഷണം
ചക്കയും മുരിങ്ങയിലയും
പ്ലാവിലയും "ഹീറോ"കളായി..
ഇടയ്ക്കിടെ കൈകൾ കഴുകാൻ ശീലിച്ചു
ഇനി മുഖാവരണവും
ജീവിതശൈലി ആകുമെന്ന് കേട്ടു..
ഒരു കുഞ്ഞണുവിന്
ഇനി എന്തൊക്കെ
ആകുമെന്ന് ആർക്കറിയാം..