ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ


അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നൽബുദ്ധിയോതിയും-
എൻ വഴികാട്ടിയാം ഗുരുനാഥൻ
തെറ്റുകൾ ചെയ്യുമ്പോൾ നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെൻ ഗുരുനാഥൻ
"ജീവിതപാതയിൽ തെറ്റുകളാം മുള്ള്
കാലിൽ തറക്കുമ്പോൾ വേദനിക്കും."
ജീവിതമാം ഇരുൾ പാതയിൽ എന്നെ-
തേജസ്സാം വിദ്യയാൽ നയിച്ചുവെൻ ഗുരുനാഥൻ
എൻ വഴികാട്ടിയാം ഗുരുനാഥൻ
ആയിരം അഭിവാദ്യങ്ങൾ നേരുന്നു-
ഈ എളിയ ശിഷ്യൻ ........

 

വിനു വി എസ്
10A ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത