സംവാദം:ഗണിത ക്ലബ്
ഗണിതക്ലബ്ബ്
ഗണിതം അതിമധുരമാണ്. ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഓരോ വിദ്യാലയത്തിലും ഗണിത ക്ലബ്ബുകളുണ്ട്. അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്.ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.പൊതുവെ കുട്ടികൾക്ക് ഗണിതത്തോടെ പേടിയാണ്.എത്ര പഠിച്ചാലും മനസ്സിലാകാത്ത ഒരു വിഷയം. ഇങ്ങനെ സംഭവിക്കുന്നത് പേടിപ്പിച്ച് പഠിപ്പിക്കുമ്പോഴാണ്.
ഗണിത നാടകങ്ങൾ കുട്ടികളുടെ അഭിനയമികവ് വെളിയിൽ കൊണ്ടുവരുവാൻ സാധിക്കുന്നു.ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത്. ഈ പ്രപഞ്ചത്തിലെ ഓരോ കാര്യത്തിന്റെ പിന്നിലും ഗണിതശാസ്ത്രത്തിലെ സ്വാധീനമുണ്ട്.അത് സൂക്ഷ്മതയോടെ.അധ്യാപകരും,കുട്ടികളും നിരീക്ഷിക്കണം.ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി.അത് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റാൻ ഗണിത ക്ലബ്ബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കണം.
Start a discussion about ഗണിത ക്ലബ്
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve ഗണിത ക്ലബ്.