വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഗദ്ഗദം

Schoolwiki സംരംഭത്തിൽ നിന്ന്
ഗദ്ഗദം

ഹേ... മനു ഷ്യ ... എൻ
ഗദ്ഗദം നീയറിയുന്നുവോ
പ്രകൃതിയാമെന്നുടെ തേങ്ങൽ നീ കേൾക്കുന്നുവോ എൻ
മാറിൽ പിച്ചവെച്ച നീയെൻവേദനയറിയാതെ പോയതെന്തേ
മണ്ണും ജലവും വായുവും മലിനമാക്കി നീയെന്തു നേടി

രോഗവും വരൾച്ചയും വെള്ളപൊക്കവും നീന്റെ പ്രവൃത്തിയുടെ പരിണിത ഫലമെന്നു നീയറിയാത്തതെന്തേ
കുന്നും മലകളും പച്ച പട്ട് വിരിച്ച പാടവും കൊടുംകാടും നിള തൻ മനോഹരിതയെല്ലാം കവി തൻ വരികളിൽ മാത്രമായി
കടലോളം തെറ്റുകൾ ചെയ്തു കൂട്ടിയ നിന്നോട് ഇനിയൊരു ക്ഷമയില്ല ഭൂ കമ്പവും ഉരുൾ പൊട്ടലും സുനാമിയും എൻ രൗദ്രഭാവങ്ങളാണ് എന്നു നീ അറിയുക ഭൂകമ്പവും ഉരുൾ പൊട്ടലും സുനാമിയും എൻ രൗദ്രഭാവങ്ങളാണ് എന്നു നീയറിയുക
ഉഗ്രരൂപിണിയാം കോമരമായി ആടി തിമർക്കുമെന്നെ ശാന്തയാക്കാൻ എൻ പഴമ നീ തിരിച്ചു തന്നെ മതിയാകൂ.

ഫാത്തിമ ദിൻഷ
6 വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത