വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കരുതലോടെ കേരളം

a

കരുതലോടെ കേരളം

നമ്മൾ എല്ലാവരും കൊറോണ വൈറസിന്റെ കീഴിലാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ കുറെ മുൻകരുതലുകൾ എടുക്കണം. കഴിയുന്ന വിധം രോഗികളിൽ നിന്നും അകന്നു നിൽക്കണം. പുറത്തു പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക. പുറത്തു പോയി വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകളും കാലുകളും കഴുകണം. തുമ്മുബോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.മാംസവും മുട്ടയും നന്നായി വേവിച്ചു കഴിക്കുക മാസ്ക് ധരിച്ചു പുറത്തു പോകുക ഈ വൈറസ് തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന ഡോപ്ലസ്സിലൂടെ ആണ് പകരുന്നത്. ചികിത്സ അല്ല ജാഗ്രതയും പ്രതിരോധവുമാണ് വേണ്ടത്. ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് കേരളത്തിൽ ആണ്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ചൈനയിൽ ആണ്. ഒരുകൂട്ടം കോമൺ വൈറസുകൾ ചേരുന്നതാണ് കൊറോണ വൈറസ് ഈ വൈറസിന് സ്വന്തമായി ഒരു നിലനിൽപ്പില്ല ആദ്യം മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നതിനു ശേഷം ജനതക സംവിദാനത്തെ പൂർണമായി കീഴ്പെടുത്തുന്നു മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുകയുംപിന്നെ അത് മനുഷ്യരിലേക്ക് പടരുകയും ചെയ്യുന്നു നമ്മുടെ ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് ശ്വസന സംവിധാനം തകരാറിലാക്കുക എന്നതാണ് 2ദിവസം മുതൽ 4ദിവസം വരേയാണ് പനിയും ജലദോഷവും നിലനിൽക്കുന്നത്. ഇമോണിയ, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ ഇത്തരം അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

റിസ്‍വാന തസ്‍നി
വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം