ടോക്കൺ നമ്പർ 5
'"ഹൊ വല്ലാത്ത ചുമ, ഡോക്ടറുടെ അടുത്തേക്ക് പോകണം'". ബ്രേക്കിങ് ന്യൂസ്..!! കൊറോണ കാരണം പല രാജ്യങ്ങളിലും മരണം കൂടുന്നു...ജനങ്ങൾ പുറത്തിറങ്ങരുത് ..
കൈകൾ നന്നായി കഴുകുക..കൊറോണയേ നമുക്ക് നേരിടാം .. 'അയ്യോ!!..ഈ കൊറോണ കാരണം എനിക്ക് വല്ലതും പറ്റുമോ? 'ബാക്കി കൂടി കണ്ട് നോക്കാം'.
"മുത്തച്ഛാ വരൂ.. നമുക്ക് ഡോക്ടറുടെ അടുത്തേക്ക് പോകാം." പേരക്കുട്ടി പറഞ്ഞു .അവർ ആശുപത്രിയിലെത്തി."മോനെ, ടോക്കൺ എത്രയാ?" മുത്തശ്ശൻ ചോദിച്ചു. "അഞ്ച്.. ഇപ്പോൾ രണ്ടാമത്തെ ആളാണ് കേറിയത്." നാലാമത്തെ ടോക്കൺ ആയതും അയാളുടെ മുഖത്ത് പേടി കൂടി.അടുത്തത് നമ്മളാ.. "ടോക്കൺ നമ്പർ അഞ്ച് കേറിക്കോളു" സിസ്റ്റർ വിളിച്ചു പറഞ്ഞു'.
"എന്താ... എന്താ പറ്റിയത്?" ഡോക്ടർ ചോദിച്ചു. "വല്ലാത്ത ചുമയാ സാറേ"..ഡോക്ടർ പരിശോധിച്ചു.
"അഡ്മിറ്റ് ആകേണ്ടി വരുമോ?എന്തെങ്കിലും പറയൂ ഡോക്ടർ..എനിക്ക് കൊറോണആണോ..?"
"കൊറോണ ഒന്നും ഇല്ല… ഇത് സാധാരണ ചുമയാണ്. ഞാൻ തരുന്ന മരുന്ന് കഴിക്കണം. പിന്നെ ഇടയ്ക്കിടക്ക് കൈ കഴുകണം. പുറത്തിറങ്ങണ്ട ". "ഹാവൂ! സമാധാനമായി'"..മുത്തച്ഛൻ പറഞ്ഞു. "മുത്തച്ഛാ.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. അനാവശ്യ പേടിയും വേണ്ട"..
പേരക്കുട്ടി ആ കൈകൾ പിടിച്ച് അവിടെ നിന്നും ഇറങ്ങി ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ
|