ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ
(Govt. LPS Changa/അക്ഷരവൃക്ഷം/അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ അവിടെ ഇരുന്നാൽ അൻസുവിനു ദൂരെ നീല മലകൾ കാണാം . അവന്റെ ചുറ്റും ആരുമില്ല . വീണ്ടും അവൻ മലകളിലേയ്ക്ക് നോക്കി .അവന്റെ മുമ്പിൽ അമ്മൂമ്മയുടെ പുഞ്ചിരി തൂകുന്ന മുഖം കണ്ടു .അമ്മൂമ്മ ചോദിച്ചു നീ എവിടേയ്ക്കാണ് നോക്കിയിരിക്കുന്നത് .ഞാൻ ആ മലയിലേക്ക് നോക്കിയിരിക്കുകയാണ് .ആ മലയിൽ എവിടെയോ അല്ലെ നമ്മുടെ വീട് .എന്നാണ് നമുക്ക് വീട്ടിലേയ്ക്ക് പോകാൻ കഴിയുക? അമ്മൂമ്മയ്ക്ക് വിശക്കുന്നില്ലേ ?എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതി .ഇവിടെ പൂട്ടിയിട്ടിരിക്കുന്നു .എനിക്ക് ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ല .അമ്മൂമ്മ എങ്ങനെ ഇവിടെയെത്തി .അമ്മൂമ്മ എന്താ ഒന്നും മിണ്ടാത്തത് .മോനേ .......... അൻസൂ... ഞാൻ നമ്മുടെ നാടിനെ കുറിച്ചാണ് ആലോചിക്കുന്നത് .എന്ത് കുളിർമയാണ് നമ്മുടെ വീടും പരിസരവും .നിറയെ മരങ്ങളും .പൂക്കളും തേൻ കുടിക്കുന്ന വണ്ടുകളും.പാറിപ്പറക്കുന്ന ശലഭങ്ങളും പാട്ട് പാടുന്ന കുയിലും ,ഒക്കെയായി എന്ത് രസം .അവിടന്നു മാറിയപ്പോഴാണ് ശരിക്കും ആ സൗന്ദര്യം തിരിച്ചറിയുന്നത് . പാവം പൊന്നുതത്ത എന്നത്തേയും പോലെ അരിയും പഴവും തിന്നാൻ അവൾ ഇന്നും നമ്മുടെ വീട്ടിൽ വന്നിട്ടുണ്ടാകും. കാക്കച്ചിക്കും കുഞ്ഞുങ്ങൾക്കും കുടിക്കാൻ വെള്ളം വയ്ക്കാനും ആരുമില്ല . എന്നോട് കിന്നാരം പറയാനും പിണങ്ങാനും അണ്ണാൻകുഞ്ഞും വന്നിട്ടുണ്ടാകും .ഈ മുറിക്കുള്ളിൽ ചൂടാണ് . തേയ്ച്ചു മിനുക്കി നിറം ചെയ്ത ചുവരുകളാണെങ്കിലും ഇവിടെ ചൂട് സഹിക്കാൻ കഴിയുന്നില്ല .പിന്നെയുള്ള ആശ്വാസം ഈ ജനാലയിലൂടെ കാണാനാവുന്ന ആ മലകളുടെ കാഴ്ചയാണ് .ശരീരം മുഴുവൻ പൊതിഞ്ഞു കെട്ടി ഭൂതത്തെ പോലെ തോന്നുന്ന രണ്ടുപേർ വാതിൽ തുറന്നു അകത്തേയ്ക്കു വന്നു . അവർ എന്തൊക്കെയോ പറയുന്നുണ്ട്.എന്തൊക്കെയോ ചോദിക്കുന്നുണ്ട് .എനിക്കൊന്നും മനസിലായില്ല .ഞാനവരെ സൂക്ഷിച്ചുനോക്കി . കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും പോയി .ങേ ..... അമ്മൂമ്മ എവിടെ പോയി . അമ്മൂമ്മേ ......അമ്മൂമ്മേ ......അമ്മൂമ്മ എവിടെയാ? അതാ ഭൂതത്തെ പോലെ തോന്നുന്ന ഒരു രൂപം വാതിൽ തുറന്നു .അവരുടെ മുഖം പോലും കാണാൻ .ആകുന്നില്ല ഹാവു എനിക്ക് ആഹാരം കൊണ്ട് വന്നതാണ് .അവർ ചോദിച്ചു നിന്റെ വീട് എവിടെ? ആ മലയിലാണ് .വീട്ടിൽ ആരൊക്കെയുണ്ട് ?അമ്മൂമ്മയും ഞാനും മാത്രം .നിന്റെഅമ്മയോ?അമ്മ നാല് വർഷം മുൻപ് മരിച്ചു .എനിക്ക് എട്ടു വയസായിരുന്നു .അച്ഛൻ എവിടെയാ ? അച്ഛനെ ഞാൻ കണ്ടിട്ടില്ല .ഞാൻ ജനിക്കുന്നതിനുമുമ്പ് അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയി .അച്ഛന്റെ പേര് മാത്രമറിയാം .രാമചന്ദ്രൻ .നാടും വീടുമൊന്നും അറിയില്ല .കാടും മലയും കാണാൻ വന്നയാളായിരുന്നു .നിന്റെ വീട്ടിൽ ദൂരെ നിന്നും ആരെങ്കിലും വന്നിട്ടുണ്ടായിരുന്നോ ? അമ്മുമ്മ ദൂരേയ്ക്കെവിടെയെങ്കിലും പോയിരുന്നോ ? ഞങ്ങളുടെ മലയിൽ നിന്നും ആരും ദൂരേയ്ക്ക് പോകാറില്ല .അതിനുള്ള മഹാഭാഗ്യം ലഭിച്ചത് ചന്തുവിനാണ് . അവന്റെ 'അമ്മ ഗൾഫിൽ ജോലിയ്ക്ക് പോയപ്പോൾ അവനെയും കൊണ്ട് പോയി .കഴിഞ്ഞ ബുധനാഴ്ച അവൻ വന്നു . അന്ന് വൈകുന്നേരം അവൻ മിഠായിയുമായി ഞങ്ങൾ കൂട്ടുകാരെ കാണാൻ എത്തി . കുറെ നാളുകൾക്ക് ശേഷം ഞങ്ങൾ പന്തുകളിച്ചു .എനിക്ക് കിട്ടിയ മിഠായിയിൽ ഒരെണ്ണം ഞാൻ അമ്മൂമ്മയ്ക്കും കൊണ്ട് കൊടുത്തു . അമ്മൂമ്മയ്ക്ക് എപ്പോഴാ പനി വന്നത് ? ഞാൻ പന്തുകളിച്ചിട്ട് വന്ന അമ്മൂമ്മയെ കെട്ടിപിടിച്ചു ഉമ്മവെച്ചു .എന്നിട്ടാണ് മിഠായി കൊടുത്തത് .അമ്മൂമ്മ എന്നെ വഴക്ക് പറയും .പുറത്തുപോയിട്ട് വരുമ്പോൾ കൈയും മുഖവും കഴുകിയിട്ടേ വീട്ടിൽ കയറാവൂയെന്ന് .ഞാൻ അതൊന്നും കേൾക്കാറേയില്ല .അമ്മൂമ്മയ്ക്ക് പൊടിയടിച്ചാൽ തുമ്മലുണ്ടാവും .അന്ന് എന്റെ ദേഹത്തെ പൊടിയടിച്ചിട്ടാണ് തുമ്മലും ജലദോഷവും വന്നതെന്നാണ് അമ്മൂമ്മ പറഞ്ഞത് .രണ്ട് ദിവസം കഴിഞ്ഞപ്പോൾ ശ്വാസം മുട്ടലും പനിയുമുണ്ടായി .വൈദ്യൻ കഷായം കൊടുത്തെങ്കിലും അസുഖം കുറഞ്ഞില്ല . അപ്പോഴാണ് കുറെ ആൾക്കാർ വന്നു അമ്മൂമ്മയെയും എന്നെയും ഇവിടെകൊണ്ട് വന്നത് .എനിക്കും അമ്മൂമ്മയ്ക്കും വീട്ടിൽ പോകണം .ശരീരം മുഴുവൻ മൂടിയ നേഴ്സ് അവന്റെയടുത്തിരുന്നു . അവന്റെ തലയിൽമെല്ലെത്തലോടി .എന്നിട്ടു പതിയെ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി .നിറകണ്ണുകളോടെ പറഞ്ഞു .അമ്മൂമ്മ മരിച്ചു .ഇന്നലെ രാത്രി ,ഇല്ല അമ്മൂമ്മയെന്നോട് സംസാരിച്ചുകൊണ്ട് ഇവിടെ ഉണ്ടായിരുന്നു ,.അമ്മൂമ്മേ.........അമ്മൂമ്മേ ......അൻസു ഉറക്കെ വിളിച്ചു .ഇല്ല മോനെ അമ്മൂമ്മ മരിച്ചു .കൊറോണ എന്ന രോഗമായിരുന്നു അമ്മൂമ്മയ്ക്ക് .നീ അമ്മൂമ്മയെകെട്ടിപ്പിച്ച് ഉമ്മവെച്ചപ്പോൾ കൈയ്യും മുഖവും കഴുകിയിരുന്നെങ്കിൽ അമ്മൂമ്മ മരിക്കില്ലായിരുന്നു .നിനക്കും ആ അസുഖമാണ് . നേഴ്സ് പതിയെ പുറത്തേയ്ക്ക് പോയി .നിറഞ്ഞു തുളുമ്പുന്ന കൺപീലികൾക്കിടയിലൂടെ അവൻ കണ്ടു .അതാ... അമ്മൂമ്മ... .മോനേ.... അൻസൂ പുറത്തുപോയിട്ട് വരുമ്പോൾ കയ്യും കാലും മുഖവും നന്നായി കഴുകണേ ... . അവന്റെ കവിളുകളിലൂടെ കണ്ണുനീർ ധാര ധാരയായി ഒഴുകി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ