എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണം

വേണ്ടാത്തിടത്ത് കിടക്കുമ്പോഴാണ് ഒരു വസ്തു മാലിന്യമാകുന്നത് .ഓരോ വീട്ടിലെയും പച്ചക്കറി വേസ്റ്റും മറ്റും അവിടെ കമ്പോസ്റ്റായി മാറ്റണം.ഉറവിട മാലിന്യ സംസ്കരണം നടക്കണം.ജൈവ വിഘടനം നടത്തി വളമാക്കാവുന്നവ ഓരോ വീട്ടിലും വളമാക്കണം.ഇതിന് അനുയോജ്യമായ കമ്പോസ്റ്റിംഗ് യൂണിറ്റുണ്ടാക്കണം.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി പുനരുപയോഗത്തിന് നൽകണം.അങ്ങനെ ഓരോ വീടും,വിദ്യാലയവും,ഫാക്ടറിയുമൊക്കെ മാലിന്യങ്ങളെ കൈകാര്യം ചെയ്യാൻ തയ്യാറാകണം.നമ്മുടെ മണ്ണിനെ,വെള്ളത്തെ,വായുവിനെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കണം.നമ്മുടെ വീടും വിദ്യാലയവും മാലിന്യമുക്തമാകണം.മഹത്തായ ഒരു യജ്ഞമാകട്ടെ മാലിന്യ നിർമ്മാർജ്ജനം.മാലിന്യത്തെ ഭാവനയോടെ ഉപയോഗിക്കണം.നമ്മളെല്ലാവരും നമ്മുടെ ചുറ്റുപാട് മാലിന്യമുക്തമാക്കാൻ തയ്യാറാവണം.വ്യക്തി ശുചിത്വവും പാലിക്കണം.

അനന്യ.എം
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം