കൊറോണയുടെ വിളയാട്ടം
ചൈനയിൽ വിത്തിട്ട നാശം
ലോകമെമ്പാടും നേരിടുന്നു.
എങ്ങും എവിടെയും മരണം
മർത്യനു ജീവനു ഭീഷണി
തടയേണ്ടതല്ലയോ ഇതിനെ
സൂക്ഷ്മജീവിയാം ഇതിനെ...
കൊറോണ എന്ന പേരിൽ
മനുഷ്യജീവനു ഭീഷണിയാമിതിനെ
മുന്നോട്ടു പോകാം നമുക്ക്
നേരിടാം ഈ അണുബാധയെ
നാം ഒരുമിച്ചു നിന്നാൽ
സ്വയം സുരക്ഷിതരാവാം.
കൈകൾ നിത്യം കഴുകാം,
നാം തമ്മിൽ നല്ല
അകലം പാലിച്ചിടാം
കരുതലോടെ അതിജീവിച്ചിടാം
സർക്കാർ തൻ നിർദ്ദേശം പാലിക്കാം
കണ്ണി പൊട്ടിച്ച് മുന്നോട്ട് പോകാം
ആശങ്ക വേണ്ട സോദരാ
ഒരുമിച്ച് മുന്നേറാം നമുക്ക്.........