നാളെ പകലിൻ പ്രതീക്ഷയാം
സൂര്യനെ
കാണുവാൻ കാക്കുന്ന
മർത്ത്യനാം കണ്ണുകൾ
മനസുകൾ കൊണ്ടു നാം
ഒത്തുചേർന്നീടണം
മാറി നിന്നിടണം മേനി മാത്രം.
ഹിന്ദുവോമുസൽ മനോക്രിസ്ത്യാനോ
അല്ല നാം ! ജീവൻ തുളുമ്പുന്ന പച്ച ദേഹം
ഇല്ല. അനുവദനീയമല്ലെന്നു ത്തരം
അതിജീവനം എന്ന പഞ്ചാക്ഷരി.
ചിന്തിച്ചു നിൽക്കുവാൻ നേരമില്ല നമുക്കെനി
ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും
അതിജീവനമാണത്തിനുത്തതരം
ഒരു മനസാൽ കാക്കേണമിന്നുനാം ഭൂമിയെ...