എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വില്ലൻ(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് എന്ന വില്ലൻ

    ഭൂമി വലിയൊരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ജീവിത രീതിയിലുണ്ടായ വലിയ മാറ്റമാണ് ഇതിൻ്റെ മുഖ്യ കാരണം.ജനപ്പെരുപ്പവും ഒരു കാരണമാണ് ഡിസ്പോസിബിൾ സംസ്ക്കാരത്തിൻ്റെ ഭാഗമായി ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഫാസ്റ്റ്ഫുഡ് കാർട്ടണുകളുമാണ് റോഡരികിലെങ്ങും .പരിസര മലിനീകരണത്തിൽ ഏറ്റവും അപകടകരമായിട്ടുള്ളത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാരണം അതിലടങ്ങിയ വിഷവസ്തുക്കൾ ജലത്തെയും മണ്ണിനെയും വായുവിനെയും ഒരു പോലെ മലിനമാക്കുന്നു.

    ഏതെങ്കിലും ഒരു പ്രദേശത്ത് പ്ലാസ്റ്റിക് കെട്ടിക്കിടക്കുകയും അത് പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് ഭംഗം വരുത്തുകയോ മനുഷ്യനും മറ്റു ജന്തുക്കൾക്കും സസ്യങ്ങൾക്കും ദോഷകരമാവുകയോ ചെയ്യുന്നതിനാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്     മണ്ണും വായുവും ജലവും ഒരു പോലെ മലിനമാക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് അത് ഭക്ഷ്യശൃംഖല തകർക്കുന്നു. ഭക്ഷ്യോൽപ്പാദനം തടസ്സപ്പെടുത്തുന്നു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
    വ്യക്തിപരമായ ബോധവൽക്കരണം കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ അതിന് ഭരണകൂടത്തിൻ്റെ ശക്തമായ ഇടപെടലും ആവശ്യമാണ്

ശ്രീജി.എസ്
5 എ എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം