എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട


അച്ഛൻ ഗൾഫിൽ നിന്ന് വന്നതിന്റെ സന്തോഷത്തിൽ ആണ് മീര. ആ സന്തോഷം പങ്ക്‌ വയ്ക്കാൻ ആയി അവൾ കൂട്ടുകാരികളെ വിളിച്ച് ഗൾഫ് മിഠായികൾ വിതരണം ചെയ്തു. അപ്പോൾ അതിലെ ഏറ്റവും അടുത്ത സുഹൃത്തായ മീനു അവളോട്‌ ചോദിച്ചു ,അച്ഛൻ ഇന്നലെ അല്ലേ വന്നത്, എന്നിട്ട് നിരീക്ഷണത്തിൽ ആണോ ഇപ്പോൾ. അല്ല മീനു അച്ഛൻ ഇപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരിക്കുകയാണ്. ഞാൻ അച്ഛനോട് നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞപ്പോൾ എന്നേ വഴക്ക് പറഞ്ഞു. നിന്റെ അച്ഛൻ വിദേശത്തല്ലായിരുന്നോ, കോവിഡ് പരന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്ന് വന്നാൽ 21ദിവസം നിരീക്ഷണത്തിൽ ആയിരിക്കണംഎന്ന്‌ കൂട്ടത്തിലെ കൂട്ടുകാരിയായ മാളു പറഞ്ഞു. ഇത് കേട്ട് വിഷമത്തോടെ മീര വീട്ടിലേക്കു പോയി. ഒരു മാസത്തിനു ശേഷം മീരയുടെ അച്ഛന് ചുമയും പനിയും അനുഭവപെട്ടു ഇത് കൊറോണയുടെ ലക്ഷണങ്ങൾ ആണെന്ന് Dr സ്‌ഥിദ്ധീകരിച്ചു. ഇത് കേട്ട് അസ്വസ്ഥനായ അച്ഛനെ അവർ ചികിൽസിപ്പിച്ചു. അവളുടെ അച്ഛനുമായി അടുത്ത് ഇടപെട്ടആളുകൾക്കെല്ലാം ഇതിന്റെ ഭവിഷത്തു അനുഭവിക്കേണ്ടി വന്നു. ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .

Veena. VS.
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ