തോഴരെ നിരന്നിടാം
അക്രമം ചെറുത്തിടാം
ഒത്തുചേർന്നു ശത്രു സേനയെ തുരത്തിടാം
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
വീട്ടിലിരുന്ന് സുരക്ഷിതത്വവും പാലിച്ചീടാം
ദുഃഖവും ദുരിതവും തന്ന മഹാ മാരിയെ
തകർക്കണം തുരത്തണം നാമൊന്നായ്
അറിവുള്ളോർ പറയുന്നതനുസരിച്ചീടണം
നാട് മുഴുവൻ വ്യാപിക്കാതെ
കരുതലോടെ നിൽക്കണം