എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ വീട്

പണ്ട് അലനല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ഉണ്ണികുട്ടനും കുടുംബവും താമസിച്ചിരുന്നത്. അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി എന്നിവരടങ്ങിയതായിരിന്നു ഉണ്ണിക്കുട്ടന്റെ കുടുംബം. ഉണ്ണിക്കുട്ടന്റെ അച്ഛന് സിറ്റിയിലായിരുന്നു ജോലി. അതിനാൽ ഗ്രാമത്തിലെ വീട്ടിലേക്ക് ദിവസവും വന്നുപോകുവാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു. അതിനാൽ അച്ഛൻ സിറ്റിയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറുവാൻ തീരുമാനിച്ചു. പക്ഷെ ഉണ്ണിക്കുട്ടനതിൽ ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു. മനോഹരമായ ആ കൊച്ചു ഗ്രാമവും തന്റെ കൂട്ടുകാരും സ്കൂളും മുത്തശ്ശിയേയും മുത്തശ്ശനെയും വിട്ടുപോകുവാൻ ഉണ്ണിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛൻ പെട്ടന്നു തന്നെ താമസം സിറ്റിയിലേക്കു മാറുവാൻ തീരുമാനിച്ചു. സിറ്റിയിലെ ഫ്ലാറ്റിലെത്തിയ ഉണ്ണിക്ക് ഒറ്റപെട്ടുപോയതുപോലെ തോന്നി. ഉണ്ണി പിന്നെയും അച്ഛന്റെയടുത്ത് നമുക്ക് തിരിച്ച് നമ്മുടെ വീട്ടിലേക്കു തന്നെ പോകാം എന്ന് പറഞ്ഞു. ഉണ്ണിക്കും അമ്മയ്ക്കും അതായിരുന്നു താല്പര്യം. പക്ഷെ അത് സാധ്യമായില്ല. ഉണ്ണി സിറ്റിയിലെ ഒരു സ്കൂളിൽ പഠിച്ചു വളർന്നു. ഉണ്ണി വളർന്ന് ഒരു ജോലി നേടി അപ്പോഴേക്കും അവന്റെ മുത്തശ്ശനും മുത്തശ്ശിയും മരിച്ചിരുന്നു. ഉണ്ണി ജനിച്ചു വളർന്ന വീട് മറ്റൊരാൾക്ക് ഉണ്ണിയുടെ അച്ഛൻ കൈമാറിയിരുന്നു. പിന്നീട് ആ വീട് അവരിൽനിന്നും വാങ്ങുകയും ഉണ്ണിയുടെ ആഗ്രഹപ്രകാരം ഉണ്ണിയും, അച്ഛനും, അമ്മയും അവിടെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.

ശ്രദ്ധ
5 C എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ