Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്
അല്ലയോ മനുഷ്യാ
ആ കാലങ്ങൾ അത്രയും കയ്പും മധുരവും പുളിയുംനിറഞ്ഞ ആ ദിനങ്ങൾ
ലോകമെങ്ങും താഴിട്ടു പൂട്ടിയ ദിനങ്ങൾ
കൂട്ടിലകപ്പെട്ട തത്തപോലെ ഞാനിരിപ്പൂ
ആ ദിനം അവൾ എന്നെ നോക്കി പൊട്ടിച്ചിരി പൂ
നാല് ചുമരുകൾക്കുള്ളിൽ പുക യിൽ എരിഞ്ഞ വൾ
പകലുകൾ ഇരവുകൾ ആക്കി അവൾ ആ നാളുകൾ
ഇന്നോളം അത്രയും ഇഷ്ടം തന്നെ ഇഷ്ടം
ജീവിക്കുകിൽ അത് സുഖം എന്നു കരുതി ഞാൻ
ഇന്നോളം അത്രയും മറ്റുള്ള വർ തൻ ഇഷ്ടം
അവളുടെ മേൽ പതിച്ചു അവൾ ഏറ്റം
വികൃത യുമായി. ഞാൻ തിരിച്ചറിഞ്ഞു
നെറ്റിയിൽ നിന്നു നീ ന കുടഞ്ഞെറിഞ്ഞ വിയർപ്പുതുള്ളികൾ
എൻറെ ചേലത്തുമ്പിൽ ക റകൾ ആയി പതിഞ്ഞിരിക്കുന്നു
നിൻറെ പാതിയടഞ്ഞ കണ്ണുകളിൽ
എൻറെ നഷ്ട കഥകൾ ഞാൻ തിരിച്ചറിഞ്ഞു.
ഈ ദിനങ്ങൾ അത്രയും
പുറംലോകം കാണാതെ അടഞ്ഞ ഒരു ജനത
ലോക്കിൽ അകപ്പെട്ട കാലം
വരുവിൻ മനുഷ്യരെ കൊണ്ടുവരുവിൻ
വൃത്തിയും യും വ്യക്തിശുചിത്വവും നിങ്ങൾ തൻ ജീവിതത്തിൽ
കൺപോളകൾ ചിമ്മാതെ നമ്മളെ കാക്കുവാൻ
നന്മ മരങ്ങൾ ഉണ്ട് ഈ ലോകം അത്രയും
വെള്ളയുടുപ്പിട്ട മാലാഖമാരും കാക്കി ഉടുപ്പിട്ട നിയമപാലകരും
അല്ലയോ മനുഷ്യാ ഭീതി അല്ല നമുക്ക് വേണ്ടത് ജാഗ്രത യാണല്ലോ
ആകാശം എങ്ങും കരഞ്ഞിടുന്നു
നെഞ്ചുപൊട്ടി കാടുകൾ മലകൾ പുഴകൾ
എന്തിനെന്നറിയാതെ പകച്ചുനിൽക്കുന്നു മർത്യജന്മം.
അല്ലയോ മനുഷ്യ നിനക്ക് ഉണ്ടാകട്ടെ
വിവേകവും സാമൂഹ്യ പ്രതിപത്തിയും
സമ്പാദ്യം പ്രശസ്തി ഇവയ്ക്കു മേൽ.
സോപ്പിൻ പതയാൽ നശിപ്പിച്ചീടുക നീ
നിന്നിലായി അടിയുന്ന അണുക്കളെ
ഭീതി അല്ല നമുക്ക് വേണ്ടത് ജാഗ്രതയാണ് ല്ലോ
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
|