എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ലഹരി ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി ആപത്ത്

മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും വിപത്തുകളെപ്പറ്റി എല്ലാവർക്കും അറിയാമല്ലോ. ഒരിക്കലും ഈ ആപത്തിൽപെട്ടുപോകരുത്. ശരിയല്ലാത്ത കൂട്ടുകെട്ടും ദുശ്ശിലങ്ങളും വളർത്തുന്ന സാഹചര്യവും ഒഴിവാക്കണം.

മദ്യവും മയക്കുമരുന്നും നിങ്ങളിലെ യഥാർത്ഥ വ്യക്തിത്വത്തെ ഇല്ലാതാക്കും. കഴിവുകളെ നശിപ്പിക്കും. സ്നേഹബന്ധങ്ങളും സാമൂഹികബന്ധങ്ങളും ഇല്ലാതാകും. മാതാപിതാക്കളെയും ഉറ്റമിത്രങ്ങളെയും വെറുപ്പിക്കും. സമൂഹം അകറ്റിനിർത്തുന്ന ഒരാൾക്ക് നാടിനുവേണ്ടി ഒന്നും ചെയ്യാനാവുകയില്ല.

മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനത്തിന് നാം മുന്നിട്ടിറങ്ങണം.

ചുറ്റുമുള്ള ആരെങ്കിലും തെറ്റായ വഴിയിൽ സഞ്ചരിക്കുന്നുവെന്ന് അറിഞ്ഞാൽ ആ വിവരം അധ്യാപകരോടു പറയാൻ മടിക്കരുത്.


"കാലിടറാതെ മുന്നോട്ടു "

മേരി ഷാലറ്റ്
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം