രോഗം പ്രതിരോധിക്കാൻ നമ്മൾ ജാഗ്രതയായിടേണം
ഒത്തൊരുമയോടെ പ്രവർത്തിച്ചിടേണം
എപ്പോഴും വ്യക്തിശുചിത്വം പാലിച്ചിടേണം
ധാരാളം വെള്ളം കുടിച്ചിടേണം
വീടിനു പുറത്തു പോയി വരുകെന്നാൽ
കൈകൾ നന്നായ് കഴുകിടേണം
കൈ കഴുകാതെ മൂക്കിലും വായിലും
കണ്ണിലും തൊടുകവേണ്ട
രോഗ പ്രധിരോധശേഷിവർധിച്ചിടാൻ
പഴങ്ങളും പച്ചക്കറികളും പോഷകാഹാരങ്ങളും കഴിച്ചീടുക
അര നിമിഷം പോലും വെറുതെ കളഞ്ഞീടരുത്
ഒന്ന് കഴിഞ്ഞാൽ ഒന്നെന്ന മട്ടിലെപ്പോഴും
എന്തെങ്കിലും നല്ല വേല ചെയ്തുകൊണ്ടിരിക്കേണം .