ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്ന വൈറസിനെ
കൈകഴുകീടാം സോപ്പിനാലേ
ശ്രദ്ധയോടാവർത്തിക്കാം......
നന്നായകലം പാലിക്കേണം
മാസ്കുകളെപ്പോഴും ധരിക്കേണം
ധാർമികമായി ചിന്തിക്കേണം
കീഴ്പ്പെടാതിരിക്കേണം.........
വ്യാധിയെ പരത്തീടാതെ
നിപ്പയെ പ്രതിരോധിച്ചപോൽ
കൊറോണയെ തുരത്തീടാനായ്
ഒറ്റക്കെട്ടായ് പൊരുതീടാം...........