എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
ചൈനയിലെ ബുഹാനിൽ നിന്ന് തുടങ്ങി വെച്ച ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ മഹാമാരി ആണ് covid 19.അതിനെ നേരിടാനും അതിന്റെ തീവ്രത ഉൾകൊള്ളാനും നമ്മുടെ ഇടയിൽ ഒരു വിഭാഗത്തിന് സാധിച്ചു. ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയൊരു ദുരിതമാണിത്. ലോകമൊട്ടാകെ പടർന്നു പിടിച്ച ഈ രോഗത്തിന് പ്രതിരോധമരുന്നുകൾ ലഭിച്ചില്ലെങ്കിലും ആരോഗ്യപ്രവർത്തകരുടെ പിന്തുണയും ഭരണകൂടത്തിന്റെ നടപടികളും സന്നദ്ധപ്രവർത്തകരുടെ ഇടപെടലും ഈ രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തെ പിടിച്ചു നിർത്താൻ ഏറെ സഹായിച്ചു എന്നത് എടുത്തു പറയേണ്ട ഒരു നേട്ടം ആണ്... രോഗ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ കൊച്ചു കേരളമാതൃക അഥവാ നമ്മുടെ kerala മോഡൽ ഇപ്പോൾ ലോകത്തു തന്നെ ചർച്ച വിഷയമായി മാറിക്കഴിഞ്ഞു.കേരളത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ ശുചിത്വത്തിന്റെ ഭാഗമായി ഹാൻഡ് സാനിടൈസറും സോപ്പും ഉപയോഗിച്ചു കൈകൾ നിരന്തരം വൃത്തിയായി കഴുകണമെന്നു വാർത്താചാനലുകളിൽ നമ്മെ ഓര്മപെടുത്തും വിധം നിറഞ്ഞു നിന്നു. പൊതു സ്ഥലങ്ങളിൽ ഇത്തരം വ്യവസ്ഥകൾ പാലിക്കുന്നതിനായി സൗകര്യങ്ങളും ഏർപ്പെടുത്തി. പിന്നെ സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി പ്രൈമറി class മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പരീക്ഷകളെ ഒഴിവാക്കി, പക്ഷെ ഇതുകൊണ്ടൊന്നും ഫലമില്ലാതെ വന്നപ്പോൾ 8, 9 ക്ലാസ്സ്‌കളിലെയും അതും രോഗ വ്യാപനത്തിന് ശമനം ഇല്ലാതായപ്പോൾ 10, +2, കോളേജ് തലങ്ങളിലെ പരീക്ഷകൾ വരെ മാറ്റിവെച്ചു.. ഇതിന്റെ ഒക്കെ തന്നെയും പ്രധാനഉദ്ദേശം ആൾകൂട്ടം ഒഴിവാക്കുക എന്ന് തന്നെ ആയിരുന്നു.. പരീക്ഷകൾ മാറ്റിവെച്ചതിലുപരി സ്വകാര്യ സ്ഥാപനങ്ങൾ മുഴുവൻ അടച്ചിട്ടു, സർക്കാർ സ്ഥാപനങ്ങളിൽ ജനസമ്പർക്കം കുറയ്ക്കുന്നതിനായി ഒന്നിടവിട്ട ദിനങ്ങളിൽ ജീവനക്കാർ ചെന്നാൽ മതി എന്ന നിബന്ധനയും നടപ്പിലാക്കി. അതിനു ശേഷം covid 19 സാമൂഹ്യവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാനായി പ്രധാനമന്ത്രി march 22 നു രാവിലെ 6 മുതൽ രാത്രി 5 മണിവരെ പൂർണ്ണ കർഫ്യൂ പ്രഖാപിച്ചു.പിറകെ march 25- ഏപ്രിൽ 14 വരെ ഒന്നാം ഘട്ട lockdown ഉം പ്രഖാപിച്ചു.സാമൂഹ്യ വ്യാപനത്തെയും സമ്പർക്കവഴിയോ പകരുന്ന ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സർക്കാരിന് ഈ മാർഗം സ്വീകരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു..അനാവശ്യമായി ലോക്കടൗൺ ലംഘിച്ചു പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ രാപ്പകലന്നില്ലാതെ പോലീസ് ചുറ്റി നടപ്പായി. ആദ്യം താക്കീത് നൽകി വിടുകയും അതിലും ജനത്തിനെ നിയന്ത്രിക്കാൻ ആകാതെ വന്നപ്പോൾ പോലീസ് പല തന്ത്രങ്ങളും പ്രയോഗിച്ചു... അതിന്റെ ഭാഗമായി അനാവശ്യ യാത്രകൾ നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും, പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും വരെ ചെയ്തു.. എന്നിട്ട് മാത്രം ആണ് ജനനിയന്ത്രണം പോലീസ് നു സാധ്യമായത്..ലോക്കഡൗൺ മൂലം ജനങളുടെ ക്ഷേമത്തിനായി ഭക്ഷണ കിറ്റുകളും ക്ഷേമ പെൻഷനുകളും അനുവദിച്ചു.കൂടാതെ പലർക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വീടുകളിൽ എത്തിക്കുകയും ചെയ്തു. ഈ കൊറോണോ ക്കാലം ശുചിത്വം ആയൊരു അന്തരീക്ഷത്തെ വാർത്തെടുക്കാൻ സാധിച്ചു.കൈകൾ വൃത്തിയാക്കി വരുന്ന സാഹചര്യം ഏറിവന്നപ്പോൾ covid എന്നല്ല പലരോഗങ്ങളെയും തടയാൻ നമുക്ക് സാധിച്ചു. ഈ covid കാലം കൊണ്ട് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ ജനതയ്ക്ക് സാധിച്ചു.. അതിലെ പ്രധാനമായ ശുചിത്വത്തെ ആണു ഞാൻഇവിടെ ആദ്യം സൂചിപ്പിച്ചത്.. വര്ഷങ്ങളോളം കൂടിവരുന്ന അന്തരീക്ഷമലിനീകരണം ഇപ്പോൾ പരമാവധി കുറഞ്ഞു. പരിസരശുദ്ധിയും ശരീരശുദ്ധിയും വരുത്താൻ നമ്മുടെ ജനതയ്ക്ക് കഴ്ഞ്ഞു.. പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം കർശനമാക്കി. ഇനി മാസ്ക് ലഭ്യമല്ലാത്തവർക്ക് മാസ്ക് നിർമിക്കാനായുള്ള മാർഗങ്ങൾ വാർത്തചാനലിലും സോഷ്യൽ മീഡിയയിലും മറ്റും ലഭ്യമാണ്. കോറോണോ മാത്രം അല്ല മറ്റു രോഗങ്ങളെയും ചെറുക്കൻ ഈ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു. പലയിടങ്ങളിലും ഈ വൈറസിനെ സംബന്ധിച് വല്യ ആശങ്കകൾ ഉയർന്നു എങ്കിലും രോഗ പ്രതിരോധവും വ്യെക്തിശുചിത്വവും ജാഗ്രതയും കൊണ്ട് ആശങ്കകൾ തടയാൻ കഴ്ഞ്ഞു.. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാർ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് പ്രവർത്തകർ, kerala പോലീസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പ്രവർത്തങ്ങൾ എടുത്തു പറയേണ്ടതാണ്.. പല രാജ്യങ്ങളിലും നിയന്ത്രണ അതീതമായി രോഗ വ്യാപനവും മരണവും ഉയർന്നപ്പോൾ കേരളത്തിന്റെ പ്രവർത്തങ്ങൾ സാമൂഹ്യവ്യാപനത്തെയും മരണനിരക്കിനെയും നന്നേ കുറച്ചു. നമ്മുടെ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ചികിത്സമികവു ഏവരെയും അതിശയിപ്പിച്ചു.രോഗം ബാധിച്ചു മരണ ഭയത്തിൽ കഴിഞ്ഞ പലരും ചിരിച്ചു കൊണ്ട് വീടുകളിലേക്ക് മടങ്ങിയ കാഴ്ചകൾ നമ്മൾ കണ്ടതാണ്.. 80-90 വയസുള്ള വൃദ്ധ ജനങ്ങൾ പോലും രോഗമുക്തരാക്കിയതിൽ നമ്മുടെ ആരോഗ്യവകുപ്പിന്റെ ഒരു പൊൻതൂവൽ കൂടിയായി. Covid ബാധിധർക്ക് പൂർണ്ണമായും സൗജന്യ ചികിത്സയാണു നമ്മുടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകിയത്. മികച്ച ചികിത്സരീതി നടത്തിയ പ്രവർത്തകരെ പ്രധാനമന്ത്രിയും ജനങ്ങളും കൂട്ടത്തോടെ അഭിനന്ദിച്ചു.. രോഗത്തിന്റെ വ്യാപനം പൂർണമായും ഇല്ലാതാക്കാൻ ഗവണ്മെന്റ് ഒന്നാംഘട്ട ലോക്ക്ഡൗൺനു പിന്നലെ 19 ദിവസത്തെ രണ്ടാം ഘട്ട ലോക്‌ടൗണും (ഏപ്രിൽ 14-may 03) പ്രഖാപിച്ചു.. ഈ covid നു എതിരെ പൊരുതാൻ ശുചിത്വം സാമൂഹിക അകലം എന്നിവയാണ് കൂടുതലും നമ്മെ സഹായിച്ചത്. രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യമുള്ള മനസും വ്യക്തി ശുചിത്വവും അത്യാവശ്യം ആണെന്ന് ഞാൻ ഈ അവസരത്തിൽ എടുത്തു പറയുന്നു... (അകലം പാലിച്ചുകൊണ്ട് തന്നെ ബന്ധങ്ങളെ ചേർത്ത് പിടിക്കാൻ ലോകജനത പഠിച്ചു, എന്നതാണ് ഈ കോറോണോകാലത്തിന്റെ പ്രധാന നേട്ടം )
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം