കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവം-
ഭൂകാലത്തിന്റെ സാക്ഷ്യം!
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്ക്ജ്
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയായ് കണ്ട
ബുദ്ധിയല്ലാത്തവർ നമ്മൾ;
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയൊ
കാവും വെട്ടിത്തെളിച്ചൂ;
കാതരച്ചിഞ്ഞമന്നെത്രയൊ പക്ഷികൾ
കാണാമറയത്തൊളിച്ചു!
വള്ളികൾചുറ്റിപ്പിണഞ്ഞു പടർന്നൊരാ
വന്മരച്ചില്ലകൾ തോറും
പൂത്തു നിന്നൊരു ശതകാലസൗരഭ്യ
പൂരിത വർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർലഭം-മാമരച്ചില്ലക-
ളൊന്നാകെ നാം വെട്ടിവീഴ്ത്തി!
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാ-
മിത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തൊ-
രത്യാഗ്രഹികളെപ്പോലെ!
വുസ്തൃതനിലജലാശയങ്ങൾ
ജൈവ വിസ്മയം കാണിച്ച് നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം,മാലിന്യ-
ക്കണ്ണുനീർപ്പൊയ്കകളെത്രെ!
പച്ചപ്പരിഷ്കാരത്തേൻ കുഴമ്പുണ്ടു നാം
പുച്ഛിപ്പു മാതൃഗദ്ഗദത്തെ!!