എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊവിഡിനെ.......
പ്രതിരോധിക്കാം കൊവിഡിനെ.......
••••••••••••••••••••••••••••••••• ലോകം ഇന്ന് അപരിചിതമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ്-19 എന്ന മഹാമാരിയെ ആണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് പടർന്നുപിടിച്ച ഈ വൈറസ് ഇന്ത്യയെയും കേരളത്തെയും വരെ പിടികൂടിയിട്ടുണ്ട്. കൊറോണയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയത് ചൈനയിലെ ഒരു ഡോക്ടറായിരുന്നു. വ്യാജ പ്രചാരകനെന്ന് മുദ്ര കുത്തുക യാണ് അദ്ദേഹത്തിനെതിരെ അന്ന് ചെയ്ത നടപടി. പിന്നീട് രോഗബാധിതനായി അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഈ മഹാമാരിയെ ചെറുക്കാനായി ഇന്ത്യ ഉൾപ്പെടെയുള്ള പല രാഷ്ട്രങ്ങളും ലോക് ഡൗണിലാണ്. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഇന്ത്യയിൽ ജോലി ഇല്ലാത്തത് മൂലം പട്ടിണിയിലായവരുടെ എണ്ണം കൂടിവരുന്നു. ഇതിനെ പ്രതിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരു കൾ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ജാതിയും മതവും രാഷ്ട്രീയവും എല്ലാം വെടിഞ്ഞ് എല്ലാ ജനങ്ങളും ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പോരാടി തോൽപ്പിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിച്ചാൽ അധികം വൈകാതെ തന്നെ രോഗം നമ്മെയും പിടികൂടിയേക്കാം. കേരളം ആരോഗ്യ പ്രവർത്തന കാര്യത്തിൽ മുമ്പിലാണ് എങ്കിലും ഇനിയും ഇതിനേക്കാൾ നിയന്ത്രണവിധേയമായി തന്നെ പോയാൽ കൊവിഡിനെ നമുക്ക് അതിജീവിക്കാം. കവിടി നെതിരെ ഇനിയും പോരാടിയിട്ടില്ലെങ്കിൽ കേരളത്തിൽ രോഗബാധിതരുടെ എണ്ണം കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്യും. ആദ്യം ചൈനയെയും പിന്നെ ഇറ്റലി, സ്പെയിൻ, അമേരിക്ക.... എന്നിങ്ങനെ നീണ്ടുപോകുന്ന ഈ ശൃംഖല നമുക്ക് പൊട്ടിച്ചെ ടുക്കാം. കൊവിഡ് കാരണം ലോക് ഡൗണായ ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും സർക്കാരിന്റെയും പങ്ക് വളരെ വലുതാണ്. കേരളത്തിൽ രണ്ട് മരണം ഉണ്ട് എങ്കിലും രോഗമുക്ത ആയവർ ഉണ്ട് എന്നത് നമുക്ക് വലിയ ആശ്വാസം പകരുന്നു. പല ആശുപത്രികളിൽ നിന്നും രോഗം മുതലായവർ പറയുന്ന വാക്കുകൾ" ഞങ്ങൾക്ക് വീട് പോലെയാണ് ഇവിടെയും അനുഭവപ്പെട്ടത്" എന്നത് എല്ലാവർക്കും ഒരു പ്രോത്സാഹനം ആകുന്നു. ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക ഓരോരുത്തരുടെയും കടമയാണ്. പരിഭാ പരിഭ്രാന്തി യില്ലാതെ ജാഗ്രതയോടെ കൈകാര്യം ചെയ്താൽ കൊവിഡെന്നല്ല ഏതൊരു മഹാമാരിയേയും നമുക്ക് അതിജീവിക്കാം......
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം