എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം

കാഴ്ചക്കപ്പുറം

എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം
ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം
വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന
രണ്ടനാഥവൃദ്ധദമ്പതികളെ കാണാം
കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം

കാശിനാഥൻ
8 ബി എച്.എസ്. പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത