മന്ദമാരുതൻ തഴുകിയ കാലവും
ഇളം വെയിലും ഇല്ല ഇനിയില്ല
നീളേ ഒഴുകിയ തോടും പുഴയും
ഇല്ല ഇനിയില്ല ഇല്ല ഇനിയില്ല
കുളമില്ല വയലില്ല പച്ചവിരിച്ചൊരു
പടവുമില്ല ഇനിയില്ല
ബാല്യത്തിൽ നീന്തിത്തുടിച്ചകുളമില്ല
ഊഞ്ഞാലുകെട്ടിയ മാവിൻ കൊമ്പും
മുറ്റത്തെ മധുരമാംമൂവാണ്ടനും ഇല്ല
മഴവില്ലു പോലുള്ള പൂമ്പാറ്റയില്ല
നറുഗന്ധമോലും പൂക്കളില്ല
മണ്ണിലിറങ്ങി അധ്വാനിക്കുന്ന
കര്ഷകരെപ്പോലും കാണാനില്ല
കാടില്ല കുന്നില്ല മലയില്ല മേടില്ല
മുറ്റത്തു മുല്ലപ്പൂക്കളില്ല
പ്രകൃതി തൻ സുന്ദര കാഴ്ചയില്ല
കാലങ്ങൾ ഇങ്ങനെ ഒന്നൊന്നായി മാറുമ്പോൾ
ഇങ്ങനെ ഭൂമിയെ കൊന്നിടെല്ലേ