ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

ഒരു ദിവസം കാട്ടിലൂടെ ഒരു സിംഹം വിശന്ന് വലഞ്ഞ് നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മുയൽ അത് വഴി ഓടിപ്പോയത് വിശന്ന് വലഞ്ഞതിനാൽ സിംഹത്തിന് ഓടാൻ സാധിച്ചില്ല. കുറേ നേരം നടന്നപ്പോൾ സിംഹം ഒരു ഗുഹ കണ്ടു അതിനുള്ളിൽ മൃഗങ്ങളുണ്ടാകുമെന്ന് കരുതി കുറ്റിചെടികൾക്കിടയിൽ സിംഹം ഒളിച്ചിരുന്നു. എത്രയായിട്ടും ഗുഹയിൽ നിന്ന് മൃഗങ്ങളുടെ ഒരനക്കവും കേൾക്കാത്തതിനാൽ സിംഹം ഗുഹയുടെ ഉള്ളിലേക്ക് കയറി. അൽപ്പനേരം കഴിഞ്ഞപ്പോൾ ഗുഹയുടെ ഉടമസ്ഥനായ കുറുക്കൻ അവിടേക്ക് വന്നു. ഗുഹയുടെ പുറത്ത് കാൽപ്പാടുകൾ കണ്ട കുറുക്കൻ ഉള്ളിൽ ആരാണെന്നറിയാൻ ഒരു സൂത്രം പ്രയോഗിച്ചു. കുറുക്കൻ ഗുഹയോട് ചോദിച്ചു: " ഞാൻ എന്നും വരുമ്പോൾ നീ എന്നെ സ്വീകരിക്കാറുണ്ടല്ലോ ഇന്നിത് എന്ത് പറ്റി?" മറുപടി പറഞ്ഞില്ലെങ്കിൽ കുറുക്കൻ പോയാലോ എന്ന് വിചാരിച്ച് സിംഹം കുറുക്കനോട് പറഞ്ഞു " നീ വന്നത് ഞാൻ കണ്ടിരുന്നു വേഗം അകത്തേക്ക് വന്നാലും " ശബ്ദം മനസ്സിലാക്കിയ കുറുക്കൻ അവിടെ നിന്ന് ഓടിപ്പോയി കാട്ടിലെ മൃഗങ്ങളെയെല്ലാം കൂട്ടി കൊണ്ട് വന്ന് സിംഹത്തെ ആ കാട്ടിൽ നിന്ന് തന്നെ ഓടിച്ചു.

മിൻഹ
2 A ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ