തകർക്കണം തകർക്കണം നമ്മളീ കൊറോണതൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മളീലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ച് കൂടെയുണ്ട് പോലീസും
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽതന്നെ നിൽക്കണം
തകർക്കണം തുരത്തണം നമ്മളീ കൊറോണയെ