തൊടിയിൽ കൂടി നടക്കുന്നേരം
അണ്ണാൻകുഞ്ഞിൻ ചില കേട്ടു.
പുളിമരത്തിൽ കയറിയിരുന്ന്
പുളിങ്ങ തൊലിച്ചു കുഞ്ഞൻ
കാൽ വഴുതി വീഴുന്നേരം
മുറുകെ പിടിച്ചു കൊമ്പത്ത്.
കൊമ്പിൻമേലെ വിറച്ചുനിന്ന
കട്ടുറുമ്പ് വീണുരുണ്ടു.
ഈണത്തിൽ ഒരു ഗാനം പാടി
എന്നെയുണർത്തി കുയിലമ്മ.
സുന്ദരമാം ആ ഗാനം ഞാനും
ഏറ്റുപാടി നടന്നല്ലോ.