ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നുള്ള അതിജീവനം

കൊറോണയിൽ നിന്നുള്ള അതിജീവനം


പ്രിയ മിത്രങ്ങളെ നമ്മുടെ നാട്ടിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തുരത്തുവാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം. കോറോണയെ നാം ഭയപ്പെടേണ്ട. പകരം അത് വരാത്ത തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അതായത് കൂട്ടം കൂട്ടമായി നിൽക്കരുത്, എവിടെയെങ്കിലും പോകുമ്പോൾ മാസ്ക് ധരിക്കണം. കയ്യും, മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.. സാമൂഹിക അകലം പാലിക്കുക. ഇതൊക്കെ യാണല്ലോ കൂട്ടുകാരെ അതിജീവനത്തിന്റെ മാർഗങ്ങൾ. നാം ദിവസവും കഴിച്ചുകൊണ്ടിരിക്കുന്ന മീനും മറ്റ് ഭക്ഷ്യ വിഭവങ്ങളും നമുക്ക് ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുന്നു.ഇപ്പോൾ നാം ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ ശീലിച്ചു.. കോവിഡ് -19 എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് ഉണ്ടായതെന്നോ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.എങ്കിലും നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിച്ചു കോവിഡിനെ നേരിടാം. നമുക്ക് പനിയോ, ചുമയോ തൊണ്ടവേദനയോ വരുകയാണെങ്കിൽ നാം ഉടനെ തന്നെ ചികിത്സ നേടണം. കോവിഡ് ബാധിച്ച രാജ്യങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാന്തി ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഇതുമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയും സഹായങ്ങളും നമുക്ക് ഒരിക്കലും മറക്കാനാകില്ല.. കോവിഡേ പോകു. പോകു.... വേണ്ടേ. വേണ്ട..............

അനഘ. എസ്. ആർ
3 ഗവ:എൽ.പി.എസ്.നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം