കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ/അക്ഷരവൃക്ഷം/ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ശിക്ഷ

   കാരിരുമ്പിൻ കണ്ടത്തലിനുമേൽ ഇത്ര കായനാം മാനുഷാ നീ.....................
          നേടിയെടുത്തവയൊക്കെയിന്നിതാ.................. .. . .ഈ തെരുവിലേക്കെറിഞ്ഞു മടങ്ങുക.........................
കൂരമ്പിനാൽ നെയ്തവയോക്കവേ....... ദേ കിടക്കുന്നു നിശ്ചലം നിർദയം......................
കാലമൊക്കെ കടക്കാവേ നിന്നിലെ അമാനുഷിക ശക്തിയും ചോർന്നു പോയി
.താപസന്മാരാൽ നേടിയെടുത്തവ..... നീ നിന്നിൽ തന്നെ പരീക്ഷിച്ചു കളഞ്ഞല്ലോ..................
 ഏതു മാതാവു സഹിച്ചു പൊറുത്തിടും... ഈ നീചസമുദായക്കേടുകൾ..
നീ നിവർത്തിയ ഭിക്ഷാപത്രവും ആ അമ്മ തട്ടിതെറിപ്പിച്ചതല്ലേ....... പാൽചുരത്തി വളർത്തിയ നിന്നെ................
 നിഗൃഹിക്കുവാൻ തുനിഞ്ഞയവളുടെ ചിന്തയെത്തന്നെ ഓർക്കുവാൻ ഭയക്കണം...
പുത്രകാമേഷ്ടി ചെയ്തു നേടിയ................. പുത്രനെത്തന്നെ യരിഞ്ഞുകലഞ്ഞില്ലേ...
ഈ ചേറിലേക്കു നീ എറിഞ്ഞുകളഞ്ഞില്ലേ ... പാൽപുഞ്ചിരിയാൽ നിന്നെ കൊതിപ്പിച്ച പിഞ്ചുബാലനു.....
. മാപ്പുചൊല്ലുവാണെകിലും കൊടുക്കുമോ ഇത്തിരി നേരം...............
വിഷമയമാം മാനസ്സത്തിൽ... ശേഷിച്ചിടി ല്ലേ ഒരു നന്മ ബിന്ദു.... അതുപോലും ബാക്കിയില്ലാത്തവനെത്ര നീചനോ...........
ചുറ്റുംനടക്കുന്നതെന്തെന്നറിയാതെ. ഭയകുലചിത്തനായി ഗൃഹത്തിൽ കഴിയവേ...
. താൻചെയ്ത തെറ്റിൻ ബലമെന്നു വേദനയോടെ തിരിച്ചറിയവേ.... കാളകൂടവിഷയവുമായി നിൻ അമ്മ............
നിന്നിലേക്കുതന്നോടിയടുക്കുന്നു.......... ദേ ഭയങ്കരി വിഷമയധുമിക ഭയപ്പെടുത്തും ഭയനാകി !ചോരതുപ്പിതെരുപ്പിച്ചുകൊണ്ടു നിൻ........
.. ചിതയ്ക്കവൾ തീ കൊളുത്തീടുന്നു... തെല്ലുസങ്കടമില്ലവൾക്കു ആർത്തിപൂണ്ടമുഖവുമായി പെട്ടന്നു പിന്തിരിഞ്ഞു നടന്നകന്നു.............
അടുത്ത പുത്രഗൃഹങ്ങലേക്കു..... ഇനിയൊരു ജന്മം കൊടുക്കില്ലായെന്നവൾ.. ആർത്തട്ടഹസിച്ചു പുലമ്പിക്കരഞ്ഞു...
 ഇനിയില്ലയീവിധമൊരുസൃഷ്ടികോമരങ്ങളും.. ഇനിയെല്ലാം ചരിത്രപാഠപുസ്തകത്തിൻ ഏടുകൾ മാത്രം...........

 

അനുകൃഷ്ണ.
9 A കെഎംഎസ് മേവെള്ളൂർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത