ബാപ്പ
വിദ്യാലയം അടക്കാറാവുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്,കാരണം എൻറെ ബാപ്പ ഞങ്ങൾക്ക് അവധി ആകുമ്പോഴാണ് ലീവിന് വരിക.അങ്ങനെ വിദ്യാലയം അടക്കാറായല്ലോ എൻറെ ബാപ്പയെ കാണാമല്ലോയെന്ന് കരുതി യപ്പോഴാണ് ലോകത്തെ നടുക്കിയ കൊറോണയെന്ന മഹാമാരി വന്നത്.അത് എൻറെ ബാപ്പയുടെ നാട്ടിലും പടർന്ന് പിടിച്ചിട്ടുണ്ടെന്ന് ഉമ്മയുടെ സംസാരത്തിൽ മനസ്സിലായി.ഇപ്പോൾ എൻറെ ബാപ്പയ്ക്ക് ജോലിയില്ല ,കാശില്ല
ഭക്ഷണമില്ല.പാവം എൻറെ ബാപ്പ ഞങ്ങൽക്ക് വേണ്ടിയാണ് അന്യനാട്ടിൽ ബാപ്പ കഷ്ടപ്പെടുന്നത് .ജീവിതം പച്ചപിടിച്ചപ്പോഴാണ് ഇത് നിർഭാഗ്യത്തിൻറെ രുപത്തിൽ വന്നത്.ഞാൻ കാത്തിരിക്കുകയാണ് എൻറെ ബാപ്പയെ .എല്ലാം നല്ലതിനു വേണ്ടിയായിരിക്കും .എനിക്ക് ഒന്നും വേണ്ട എൻറെ ബാപ്പയെ മാത്രം മതി.എൻറെ ബാപ്പയെ പോലെ നിരവധി പേർ അവിടെയുണ്ട് അവർക്കും നല്ലതു വരുത്തേണേ.....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|