ലോകമൊട്ടും ഭീതിയിലാക്കിയ മഹാമാരിയാണ് കോവിഡ് 19.
ജനങ്ങൾ എല്ലാവരും ഭയപ്പാടിലാണ്.
നാട്ടിൽ ഉള്ളവർക്ക് തമ്മിൽ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയായി.
ഭക്ഷണസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ലാതായി.
കളിച്ചും ചിരിച്ചും പഠിച്ചും നടന്ന ഞങ്ങളുടെ വിദ്യാലയങ്ങൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു.
പരീക്ഷയും എഴുതാതെ,വാർഷികവും നടക്കാതെ സ്കൂൾ അടച്ചു.
ഇന്ന് ഞങ്ങൾ കോവിഡ് 19 വരാതിരിക്കാൻ ജാഗ്രത പാലിക്കുകയാണ്.
പ്രവാസികൾക്ക് ജോലി നഷ്ടമായി.
ഉള്ളവർക്ക് ജോലി ചെയ്യാൻ ഭയപ്പാടായി.സ്വന്തം കുടുംബക്കാരെ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയായി.
വരുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിലിരിക്കാൻ നാട്ടുകാർ സഹായിക്കുന്നുനിരീക്ഷണത്തിലിരിക്കാൻ വിദ്യാലയങ്ങൾ വിട്ടുകൊടുത്തിരിക്കുന്നു.
എന്തായാലും എല്ലാവരും വീട്ടിലിരിക്കുക.കോവിഡ് 19 വരാതിരിക്കാൻ ജാതിമത വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ കൊറോണവൈറസിനെ ഇല്ലാതാക്കുക.
വീട്ടിലിരുന്ന് സുരക്ഷ നേടി നാടിനെ സംരക്ഷിക്കുക.കോവിഡ് 19 നെ ഇല്ലാതാക്കുക.
കോവിഡ് 19 നെ ഇല്ലാതാക്കുക ഇതാണ് എന്റെ മുദ്രാവാക്യം