വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ കുസൃതികൾ
എന്റെ കുസൃതികൾ
മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എന്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ, ഈ ലോകം മുഴുവൻ ഭയക്കുന്ന എന്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് . ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി. എന്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും. ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എന്റെ കുസൃതികൾ. പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എന്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന. കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എന്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു. എന്തൊരു വിരോധാഭാസം. ഈ ലോകം എന്റെ കുസൃതികളെ അതിജീവിക്കുമോ? ലോകജനത ഭയക്കുന്ന എന്റെ കുസൃതികൾ എല്ലാ മേഖലകളിലും എന്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു, എന്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിന്റെ ഇപ്പോഴത്തെ സ്വപ്നം. അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു. എന്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു. അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം