അറിവ് കൊണ്ട് നേരിടാം
അലിവ് കൊണ്ട് നേരിടാം
ശുദ്ധി കൊണ്ട് നേരിടാം
വൃത്തി കൊണ്ട് നേരിടാം
കൈ തൊടാതെ നേരിടാം
കരളു തൊട്ടു നേരിടാം
ശീലമാകെ മാറ്റിടാം
അഹന്തയൊക്കെ മാറ്റിടാം
വിനയമുള്ള നന്മയുള്ള
മനുഷ്യരായി മാറിടാം
ഭയപ്പെടാതെ നിന്നിടാം
ഒരുമയോടെ നിന്നിടാം
പൊരുതിടാം തുരത്തിടാമി
ഭീകരൻ കൊറോണയെ .