ഒരു മഹാമാരിയായി പെയ്തിറങ്ങി
ഭൂമിതൻ ശാന്തി കവർന്നെടുത്തു
നാശം വിതച്ചു തുടങ്ങന്ന നേരത്ത്
നിന്നെ തുരത്തുവാൻ
വേരോടെ ചീന്തുവാൻ
കരുതലിൻെറ കരങ്ങൾ
സ്നേഹത്തിൻെറ കരങ്ങൾ
സാന്ത്വനത്തിൻെറ കരങ്ങൾ
ഭൂമിയുടെ രക്ഷാകവചങ്ങൾ
പ്രണമിക്കുന്നു ഞങ്ങൾ
എന്നും എപ്പോഴും
നാടിൻെറ രക്ഷകർ ചൊല്ലുന്ന വാക്കുകൾ
ഹൃദയത്തിലേററി നടന്നിടാം..
ശാന്തിതൻ മന്ത്രമായ് ഉരുവിടുന്നു
ഈ ലോകമൊട്ടാകെ ശാന്തി പരക്കുവാൻ
കണിക്കൊന്ന പൂക്കൾ വിരിഞ്ഞിടട്ടേ.......
കാർത്തിക കെ എസ്
7A ജി യു പി എസ് പൂതാടി സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത