ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശ‍ുചിത്വവ‍ും ആരാേഗ്യവ‍ും

ശ‍ുചിത്വവ‍ും ആരാേഗ്യവ‍ും

മന‍ുഷ്യന്റെ ഏറ്റവ‍ും വലിയ സ്വത്താണ് ആരാേഗ്യം. ഓര‍ു വ്യക്തിയ‍ുടെ ശാരീരികവും മാനസികവ‍ും സാമ‍ൂഹികവുമായക്ഷേമവ‍ും രാേഗങ്ങളിൽ നിന്ന‍ുള്ള പ‍ൂർണ്ണസ്വാതന്ത്രവ‍ുമാണ് ആരാേഗ്യം.ഈ ആരാേഗ്യം സംരക്ഷിക്ക‍ുന്ന‍തിന് അത്യാവശ്യമായ ഒന്നാണ് ശ‍ുചിത്വം.നമ്മ‍ുടെ നാടിന്റെയ‍ും വീടിന്റെയ‍ും നിലനില്പിന‍ുതന്നെ അത്യന്താപേക്ഷിതമായ ഒന്നാണ് ശ‍ുചിത്വം.ശ‍ുചിത്വംപാലിക്ക‍ുന്ന‍തിൽ ഏറ്റവ‍ും പ്രധാനമാണ് വ്യക്തി ശ‍ുചിത്വം.ഭക്ഷണ ശ‍ുചിത്വവ‍ുംപ്രധാനം തന്നെ ഇത്തരത്തില‍ുള്ള ആരോഗ‍ൃശീലങ്ങൾ ക‍ൃത‍ൃമായി പാലിച്ചാൽ പല പകർച്ചവ‍ൃാധികളെയ‍ും ജീവിത ശൈലീ രോഗങ്ങളെയ‍ും തടയാൻ കഴിയ‍ും . <
നാം ഇന്ന് നേരിട‍ുന്ന മഹാമാരിയാണ് കോവിഡ്-19 വൈറസ് രോഗം.സമ്പർക്കത്തില‍ൂടെ പകര‍ുന്ന രോഗമായത‍ുകൊണ്ട് കൈകൾ സോപ്പ്ഉപയോഗിച്ച‍ുകഴ‍ുക‍ുക എന്നത് ഇതിനെ തടയ‍ുന്നതിന‍ുള്ള ഒര‍ു മാർഗ്ഗമായി കണ്ടെത്തിയിട്ട‍ുണ്ട്.ആഹാരത്തിന‍ു മ‍ുൻപ് പോല‍ും കൈകൾ കഴ‍ുകാൻ മടിക്ക‍ുന്ന നമ്മ‍ുടെ സമ‍ൂഹത്തിലെ പലര‍ും ഇന്ന് സോപ്പോ ,ഹാൻ‍‍‍ഡ്വാഷോ,സാനിറ്റൈസറാേ ഉപയോഗിച്ച് പലതവണ കൈകഴ‍ുക‍ുന്ന‍ുണ്ട്.വ്യക്തി ശ‍ുചിത്വത്തില‍ൂടെ ഈ മഹാമാരിയെതടയാമെന്നത് നമ്മെ അതിശയിപ്പിക്ക‍ുന്ന‍ു. അതിനാൽ വ്യക്തി ശ‍ുചിത്വം ആരോഗ‍ൃമ‍ുള്ള സമ‍ൂഹത്തെ സൃഷ്ടിക്ക‍ുന്ന‍ു എന്ന് പറയാം.പരിസരശ‍ുചിത്വവ‍ും ഇത‍ു പോലെ പ്രധാനമാണ്.ഇതെല്ലാം ക‍ുട്ടികളായ നമ്മിൽ നിന്ന് ത‍ുടങ്ങാം."ശ‍ുചിത്വത്തോടെയ‍ും ആരോഗ്യത്തോടെയ‍ും നമ‍ുക്ക്നേരിടാം ഏത‍ു മഹാരോഗത്തെയ‍ും.”

വൈഷ്ണവി.എ.ജെ
3 ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം