ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/ഒരു ഓർമ്മപ്പെടുത്തൽ
ഒരു ഓർമ്മപ്പെടുത്തൽ
<br ഇത് ഒരു ഓർമ്മപ്പെടുത്തലാണ് .. മനുഷ്യരാശി ഇതുവരെ കാണാത്ത പല അവസ്തകളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്ന് പോകുന്നത് .കുറച്ച് നാളുകൾക്കു മുൻമ്പു വരെ അടച്ചിട്ട രാജ്യങ്ങൾ അതിർത്തികൾ അടച്ച സംസ്ഥാനങ്ങൾ എന്നിവ നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഇന്ന് അവ യാഥാർത്ഥങ്ങളാണ് .എന്താണ് ഇതിനു കാരണം? കോവിഡ് 19 വൈറസാണ് എന്ന് നമ്മൾ പറയും .അതെ കോവിഡ് 19. എവിടെ നിന്നു വന്നു ഈ വൈറസ് ?ചൈനയിൽ നിന്ന് എന്ന് നമ്മൾ മറുപടി പറയും .. ഈ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അപ്പുറത്ത് നമ്മൾ മനസിൽ ആക്കേണ്ട ഒരു വലിയ സത്യമുണ്ട് .നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്കു കോട്ടം സംഭവിച്ചിരിക്കുന്നു .ഈ രീതിയിൽ മനുഷ്യരാശിക്ക് മുൻപോട്ട് പോകാൻ പറ്റില്ല എന്ന് കോറോണ വൈറസ് മനുഷ്യരെ മുഴുവൻ അടച്ചിട്ട മുറിയിലാക്കി. പ്രകൃതി അതിൻ്റെ നഷ്ടപെട്ട യവ്വനം തിരിച്ചു പിടിക്കുന്നു. പരിസ്ഥിതിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നിരവധിയാണ് .കാലം തെറ്റി പെയ്യുന്ന മഴയും അതിശൈത്യവും ,അതി കഠിനമായ അന്തരിക്ഷ ഊഷ്മാവും, ഈ മാറ്റങ്ങളുടെ ബാഹ്യരൂപങ്ങൾ മാത്രം .എന്താണ് ഇതിന് കാരണം ? നിരവധി കാരങ്ങൾ ഉണ്ട് .അവയിൽ പ്രധാനപ്പെട്ടത് കൃഷിയിടങ്ങൾ നഷ്പ്പെടുന്നു.അശാസ്ത്രീയമായ ലാഭം മാത്രം നോക്കിയുള്ള കൃഷിരീതികൾ നഷ്ടപെടുന്ന വനഭൂമികൾ .അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ. പ്ലാസ്റ്റിക്കിൻ്റെ അമിതമായ ഉപയോഗം വാഹനങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന . മലിനമാക്കപ്പെടുന്ന മണ്ണും ജലയും വായുവും. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങൾ. ഇതിൽ നിന്ന് എല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചെ മതിയാകു .ശാസ്ത്രത്തിൻ്റെ പുരോഗതിയും അതിൻ്റെ ഉപ ഉൽപന്നങ്ങളും വേണ്ട എന്നല്ല .പക്ഷേ ഇനിയുള്ള കാലം പ്രകൃതിയെ സംരക്ഷിച്ചില്ല എങ്കിൽ ദിനോസറുകളുടെ അവസ്ഥാ യാകും മനുഷ്യനും വംശനാശം! <br
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം