കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇത്രനാളും നീ എങ്ങോട്ടു പോയി
മേടച്ചൂടിൽ വാടിയോ
വേനൽമഴയിൽ കുതിർന്നുവോ
ആരു തന്നു നിനക്കീ സ്വർണവർണം
പൊന്നിൻകുടത്തിൽ നിന്നും
കവർന്നതാണോ
അതോ അർക്കന്റെ കയ്യിൽ
നിന്നും കടം കൊണ്ടതോ
എങ്കിലും എന്റെ കൊന്നപ്പൂവേ
നീയൊരു കൊച്ചു സുന്ദരി തന്നെ