മായുന്ന വർണങ്ങൾ മറയുന്ന ചിത്രങ്ങൾ
തേങ്ങുന്ന ഓർമയായി ബാക്കി നിൽക്കെ
ഓർക്കുന്നു ഞാനെൻ പൊയ്പോയ ദിനങ്ങൾ
സ്നേഹസ്മരണയായ് എന്നേരവും
ഓർമ്മതൻ തീരാത്ത മുത്തുകൾ കോർത്ത് ഞാൻ
കൂട്ടരേ നിങ്ങൾക്കായി കാത്തിരുന്ന് ഞാൻ
പിരിയുന്ന നേരത്തും ഓർമയിൽ സൂക്ഷിക്കാൻ
ഒരു നൂറു സ്വപ്‌നങ്ങൾ നെയ്തു വച്ചു
മായുന്ന സന്ധ്യതൻ മിഴിനീർതുള്ളിപോൽ
മായുന്നുവോ സൗഹൃദത്തിൻ ദീപ്തമാം സ്മരണ
ഇല്ല ഒരിക്കലുമെന്നിനിന്നു മായ്ക്കുവാനാകില്ല
സൗഹൃദം പൂവിട്ട എൻ ക്ലാസ് മുറിയെ
നാളയുടെ പുലരിയിൽ വിടരുന്ന പുക്കൾക്കൾക്കായ്
ശലഭമായ ഞാൻ മാറിയെങ്കിൽ
പിരിയുന്ന വഴികളിൽ തണൽ പടർപ്പായ്
വൃക്ഷമായി ഞാൻ മാറിയെങ്കിൽ