കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രതിരോധവും,അതിജീവനവും
പ്രതിരോധവും,അതിജീവനവും
നമ്മുടെ ഇന്ത്യയിൽ പല തവണയും കൊറോണപോലെ ഉള്ള പല രോഗങ്ങളും വന്നിട്ടുണ്ട് കുറേ മനുഷ്യർ മരിച്ചു പോയിട്ടുണ്ട് ഇതിനെ സംബന്ധമായ ഒരു കഥ ആണ് ഇത് ഒരു ദിവസം രാവിലെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപെടുന്ന ഒരു സ്ഥലം. പല ജാതിയും പല മതവും ഉള്ള ഇക്കാലത് ഇവിടേയും ഇങ്ങനേ ജാതി മത ചിന്ത ഉണ്ടായിരുനു. ഇങ്ങനേ ഇരിക്കെ ഒരു ദിവസം രാവിലെ നടന്ന ഒരു സംഭവം. 14 ജില്ലകൾ ഉള്ള കേരളം അതിലെ ഒരു ജില്ലയിൽ ഒരു വൈറസ് പിടിപെട്ടു അതിന്റെ പേര് നിപ വൈറസ്. അതിന്റെ പ്രത്യേകത മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പടരും അതായിരുന്നു അതിന്റെ പ്രത്യേകത. അന്ന് ഈ കേരളത്തിൽ ഭീതി പടർന്നു. പക്ഷേ അത് 20 ശതമാനം ഭീതി ഉണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതുന്നു അതിനൊരു കാരണമുണ്ടായിരുന്നു എല്ലാ ആളുകളുടെയും മനസ്സിൽ അതിജീവനം എന്ന ആത്മവിശ്വാസമായിരുന്നു. അതിന് ഉദാഹരണമാണ് ആ വൈറസ് കുറച്ചു നാളുകൾ മാത്രമേ കേരളത്തിൽ നിലനിന്നുള്ളൂ എല്ലാ ജനങ്ങളും ജാഗ്രതയോടെ കൂടി കഴിഞ്ഞു. അതുപോലെ കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും ആത്മധൈര്യം കണ്ടറിയേണ്ടതു തന്നെയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കുറച്ച് ആളുകൾ മരിക്കേണ്ട അവസ്ഥ വന്നായിരുന്നു അതിൽ ദുഃഖം അറിയിക്കുന്നു കഥ തുടരുന്നു......... 2019 ഡിസംബർ ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റ്. ചൈനയിലെ ആ മാർക്കറ്റിൽ എല്ലാ മൃഗങ്ങളും ഉണ്ടായിരുന്നു പട്ടി പൂച്ച പാമ്പ് എല്ലാം ഇങ്ങനെ ഒരു ദിവസം അവിടെ ജോലി ചെയ്തിരുന്ന ഒരാൾക്ക് അതിഭയങ്കരമായ പനി ഉണ്ടായി. ആദ്യം ആരും ഇത് വിലയ്ക്ക് എടുത്തില്ല കുറച്ചു നാളുകൾക്കു ശേഷം. വുഹാൻ നഗരത്തിൽ ധാരാളം ആളുകൾ മരിച്ചു വീഴാൻ തുടങ്ങി. അന്നേരം ചൈനയിലെ സർക്കാർ ഇതിനു കാരണം എന്താണ് എന്ന് തിരയാൻ തുടങ്ങി. വുഹാൻ നഗരത്തിലെ പകുതി ആളുകളും മരിച്ചു വീഴാൻ തുടങ്ങുന്നു. കുറച്ചു നാളുകൾക്ക് ശേഷം കഴിഞ്ഞ വിവരം ഈ രോഗം മനുഷ്യനിർമ്മിതം എന്നാണ് അങ്ങനെ അതിനൊരു പേരും വീണു കോവിഡ് 19. ഈ രോഗം പടർന്നു പടർന്നു ലോകം മുഴുവൻ ആയി. ഈ രോഗം അങ്ങനെ ഇന്ത്യയിലും പടർന്നു. ആദ്യം വളരെ രൂക്ഷമായിരുന്നു. അതുപോലെ കേരളത്തിലും വന്നു. ഇന്ത്യയിലെ കേന്ദ്രസർക്കാർ ഒരു തീരുമാനമെടുത്തു ജനങ്ങൾ ആരും പുറത്തിറങ്ങരുത്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതി എന്ന് തീരുമാനമെടുത്തു. ഈ തീരുമാനം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാൾ കേരളത്തിലെ ജനങ്ങൾ അനുസരിച്ചു അതിനു ഫലമുണ്ടായി കുറച്ച് ആളുകൾക്കു മാത്രമേ രോഗം പിടിപെട്ടുള്ളൂ. കുറച്ച് എന്ന് പറയാൻ കാരണം മറ്റെല്ലാ രാജ്യവും സംസ്ഥാനവും വച്ചുനോക്കുമ്പോൾ കേരളത്തിൽ വളരെ കുറവായിരുന്നു . കുറച്ചു മാസങ്ങൾക്കു ശേഷം ഈ അതിഭയങ്കരമായ രോഗത്തെ ജനങ്ങൾ പ്രതിരോധിച്ചും അതിജീവിച്ചു രോഗമുക്തി നേടി അങ്ങനെ കോവിഡ് 19 എന്ന് മഹാഭീതി ഒഴിഞ്ഞുപോയി
സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ