നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/വ്യത്യസ്തമായ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യത്യസ്തമായ അവധിക്കാലം


ഒരു ഫ്ലാറ്റിൽ രണ്ട് കുട്ടികളും, അവരുടെ അച്‌ഛനും , അമ്മയും താമസിച്ചിരുന്നു. കുട്ടികൾ പറഞ്ഞു" ഞങ്ങൾക്ക് പാർക്കിൽ പോകണം". ഇപ്പോൾ പോകാൻ പാടില്ലെന്ന് അച്ഛൻ പറഞ്ഞു. കുട്ടികൾക്ക് സങ്കടമായി. കുട്ടികൾ കരയാൻ തുടങ്ങി. അച്ഛൻ രണ്ടു മക്കളെയും സമാധാനിപ്പിച്ചു" മക്കളെ ഇപ്പോൾ എല്ലായിടത്തും കൊറോണയാണ് . ആരോഗ്യ പ്രവർത്തകരും മുഖ്യമന്ത്രിയും പറയുന്നതനുസരിച്ചില്ലെങ്കിൽ നമ്മളെയും കൊറോണ ബാധിക്കും. ഇത് പിടിപ്പെടാതിരിക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കണം. ഇടക്കിടെ സോപ്പിട്ട് കൈകൾ കഴുകണം, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക്ക് ധരിക്കണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ, എന്നിവ തൊടരുത്. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. തുമ്മുമ്പോളും, ചുമക്കുമ്പോഴും, തൂവാലയോ, തോർത്തോ കൊണ്ടോ മൂക്കും വായും മറയ്ക്കണം .അച്ഛൻ പറഞ്ഞ കാര്യങ്ങൾ കുട്ടികൾ അനുസരിച്ചു. അച്ഛൻ പറഞ്ഞതെല്ലാം അവർക്ക് മനസ്സിലായി. പിന്നീട് അവർ വാശി പിടിച്ചില്ല. അവർ വീട്ടിൽത്തന്നെയിരുന്ന് കളിച്ചും പുസ്തകം വായിച്ചും സമയം ചിലവഴിച്ചു. അവർ എല്ലാവരും ചേർന്ന് ഫ്ലാറ്റിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി അതിന് വെള്ളമൊഴിച്ചും, വളമിട്ടും നന്നായി പരിപാലിച്ചു. കുട്ടികളും വളരെ അധികം ആസ്വദിച്ചു.

ശ്രേയ കൃഷ്ണ .എം
4 ബി നിർമ്മല യു.പി.സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ