മുല്ലച്ചെടിയെ കരയുകയാണോ
ഞങ്ങളെയൊക്കെ കാണാഞ്ഞിട്ട്
നിന്നുടെ വള്ളിയിൽ പൂക്കൾ വിരിഞ്ഞോ?
നിന്നുടെ വല്ലിയിൽ പൂക്കൾ നിറഞ്ഞോ?
നിന്നുടെ ചുവട്ടിൽ വെള്ളമൊഴിച്ചതും
നിന്നുടെ ചുറ്റും കളിച്ചു നടന്നതും
കുസൃതികൾ കാട്ടി ചാടി നടന്നതും
എല്ലാം ഞാനിന്നോർക്കുന്നു!
സ്കൂളിലെത്താൻ കൊതിയാവുന്നു
നിന്നെ കാണാൻ കൊതിയാവുന്നു
ലോക്ഡൗണൊക്കെ തീരുമ്പോൾ
നിന്നെ കാണാൻ വന്നീടാം.