വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/പ്രാദേശിക പത്രം
ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രം വിമല വോയ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപിക സി.ജിസ്സയുടെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.

എല്ലാവിഷയങ്ങൾക്കും A+വാങ്ങിയ വിമലമാതായുടെ മുത്തുകൾ
2017-18 അധ്യയനവർഷത്തിൽ നമ്മുടെ 14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.
2020-22 അധ്യയനവർഷത്തിൽ 45 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.

ലഹരിവിരുദ്ധദിനംആചരിച്ചു.
എൻ.എസ്.എസ്.,എസ്.പി.സി., സ്കൗട്ട്, ഗൈഡ്, ജെ. ആർ. സി എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനംആചരിച്ചു. കദളിക്കാടുമുതൽ മടക്കത്താനം ഷാപ്പുവരെ റാലി നടത്തി.പ്രിന്‍സിപ്പൽ സി.അനിറ്റ് റാലി ഫ്ലാഗ് ഓഫ് നടത്തി.എസ്.പി.സി, സി.പി.ഓ, ജെയ്സൺ പി.ജോസഫ്, ഏ.സി.പി.ഓ, റോസിലി കെ. ഫിലിപ്പ്, ഹയർസെക്കണ്ടറി സ്കൗട്ട് മാസ്റ്റർ ജിസ്സ് ജോൺ, ഗൈഡ് മിസ്ട്രസ്സ് സി. ആൻമേരി എന്നിവർ റാലിക്ക് നേതൃത്വം നൽകി.



